ഹിന്ദു ഐക്യവേദി ഇല്ലാതാകുമോ? ലയിക്കുമോ? വി.എച്.പി പ്രസിഡന്റ് വിജി തമ്പി

അയോധ്യ പ്രശ്നത്തിന് ശേഷം കേരളത്തിൽ വിശ്വഹിന്ദു പരിഷത്ത് വളരെ പിന്നോട്ടു പോയതെന്ന് വി.എച്.പി സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് വിജി തമ്പി . അയോധ്യ പ്രശ്നത്തോടെയാണ് വിഎച്ച്പിയെ തീവ്രഹിന്ദ്വത്വ സംഘടന എന്ന പട്ടം ചാർത്തി കൊടുത്തത്. അവിടെ നിലനിന്നിരുന്ന പള്ളി പോലത്തെ ഒരു കെട്ടിടത്തെ പൊളിക്കാൻ കൂടെ നിന്നത് ബജറം​ഗ്ദളാണ്. നരേന്ദ്ര മോദി 2014 ൽ വാരണാസിയിൽ നിന്ന് ജയിച്ച് പ്രധാനമന്ത്രി ആയില്ലായിരുന്നെങ്കിൽ ഇന്നും അയോദ്ധ്യ ക്ഷേത്രം ഉണ്ടാകില്ലായിരുന്നെന്ന്  വിജി തമ്പി പറഞ്ഞു.

പ്രാണപ്രതിഷ്ടക്ക് ശേഷം നടന്ന കർമങ്ങൾ എല്ലാം കഴിഞ്ഞാണ് പ്രധാനമന്ത്രി അയോദ്ധ്യയിലെത്തിയത്. പലരും തെറ്റിദ്ധാരണ പകർത്തുകയാണ്. കേരളത്തിലുള്ള ചടങ്ങുകളല്ല നോർത്ത് ഭാ​ഗത്തേക്ക് പോകുമ്പോൾ. ഹിന്ദു ഐക്യവേദി ഉണ്ടാകുന്നത് മാറാട് കലാപത്തിന്റെ പശ്ചാത്തലത്തിലാണ്. ഹിന്ദു ഐക്യവേദിയെ വിഎച്ച്പിയിലേക്ക് ലയിപ്പിക്കണോ വേണ്ടയെ ഓന്ന് തീരുമാനിക്കുന്നത് സഘമാണ്. വിശ്വഹിന്ദു പരിഷത്തിന്റെ പ്രധാന കടമയാണ് ക്ഷേത്ര സംരക്ഷണം. വിശ്വഹഹിന്ദു പരിഷത്ത് സഘപരിവാറിൽപെട്ട ഒരു പരിവാർ സഘടനയാണ്. ഹിന്ദു ഐക്യവേദി പോലെ മറ്റ് പലസഘടനകളും ഉണ്ട്.

വീഡിയോ കാണാം