കാനഡയിൽ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും, ഭര്‍ത്താവ് ലാൽ ഇന്ത്യയിൽ?

കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ സംസ്‌കാരം ഇന്ന് നടക്കും. ഡോണയെ കൊലപ്പെടുത്തിയ ഭർത്താവ് ലാൽ കെ.പൗലോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഡോണയുടെ കുടുംബം ആവശ്യപ്പെട്ടു. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടാനും ഡോണയുടെ കുടുംബം നീക്കം തുടങ്ങി. ഒന്നരക്കോടി രൂപയും ഡോണയുടെ ഫോണും കൊണ്ടാണ് ലാല്‍ കടന്നു കളഞ്ഞതെന്നും ഇയാൾ ദില്ലിയിൽ വിമാനമിറങ്ങിയെന്നും വിവരമുണ്ട്.

പതിനെട്ട് ദിവസത്തിന് ശേഷം അവിടത്തെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് കാനഡയില്‍ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചത്. എന്നാൽ കാനഡയിൽ നടന്ന കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ലാൽ കെ പൗലോസിനെ ഇനിയും കാനഡയിലെ പൊലീസ് സംഘത്തിന് കണ്ടെത്തായിട്ടില്ല. മെയ് ഏഴിന് ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസ് ഡോണയുടെ സഹോദരന് ഡോണയും താനും ആത്മഹത്യ ചെയ്യുകയാണെന്ന് ഇ മെയില്‍ അയച്ചിരുന്നു.