Premium

പ്രാണപ്രതിഷ്ഠ കഴിഞ്ഞ് 60 ദിവസം , രാംലല്ലയെ ദർശിച്ചത് കോടിക്കണക്കിന് ഭക്തർ

രാമഭക്തരുടെ പുണ്യഭൂമിയായ അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് 60 ദിവസം ആകുമ്പോൾ രാംലല്ലയെ ദർശിക്കാനുള്ള ഭാഗ്യം ലഭിച്ചത് 1 കോടി 12 ലക്ഷം ഭക്തർക്ക്. കണക്കുകൾ പ്രകാരം ജനുവരി 22 മുതൽ മാർച്ച് 20 വരെ മാത്രമാണ് കോടിക്കണക്കിനു ഭക്തർ ബാലകാരമാണേ കാണാൻ എത്തിയത്. അന്ന് മുതൽ ക്ഷേത്ര ദർശനത്തിനും ആരാധനയ്‌ക്കുമായി എത്തുന്നത് നിരവധി ഭക്തരാണ്.രാംലല്ലയെ ദർശിക്കാനെത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ അധികം വർദ്ധിച്ചതായി സംസ്ഥാനത്തെ ടൂറിസം വകുപ്പ് അറിയിച്ചു. ദിവസേന ഒന്ന് മുതൽ 1.25 ലക്ഷം രാമഭക്തരാണ് രാംലല്ലയെ ദർശിക്കാനായി അയോദ്ധ്യയിലെത്തുന്നത്. ചൊവ്വാഴ്ച ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന ഉത്സവങ്ങളിലും നിരവധി ഭക്തർ എത്തുന്നുണ്ട്, ഈ സംഖ്യ ഇനിയും വർദ്ധിക്കുമെന്നും അധികൃതർ അറിയിച്ചു.

ടൂറിസം വകുപ്പിന്റെ കണക്കുകൾ അനുസരിച്ച് 2017ൽ ദീപോത്സവം ആരംഭിച്ചതിന് ശേഷം, ശ്രീരാമ ജന്മഭൂമിയിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനാവാണ് ഉണ്ടായിട്ടുള്ളത്. 2017 ൽ ആകെ 1,78,57,858. ഭക്തർ അയോദ്ധ്യ സന്ദർശിച്ചു. ഇവരിൽ 1,78,32,717 ഇന്ത്യക്കാരും 25,141 വിദേശികളും ഉൾപ്പെടുന്നു. 2018-ൽ 1,95,34,824 ഇന്ത്യക്കാരും 28,335 വിദേശ സഞ്ചാരികളും അയോദ്ധ്യയിലെത്തി. ആകെ 1,95,63,159 ഭക്തർ 2018ൽ അയോദ്ധ്യ സന്ദർശിച്ചു. 2019 ൽ, 2,04,63,403 ഭാരതീയരും 28,331 വിദേശികളും ഉൾപ്പെടെ 2,04,91,724 ഭക്തർ അയോദ്ധ്യ സന്ദർശിച്ചു.

2020ൽ കൊറോണയെ തുടർന്ന് ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായി. 61,93,537 ഇന്ത്യക്കാരും 2,611 വിദേശികളും ഉൾപ്പെടെ 61,96,148 ഭക്തരാണ് അയോദ്ധ്യ സന്ദർശിച്ചത്. 2021ൽ 1,57,43,359 ഇന്ത്യക്കാരും 431 വിദേശ വിനോദ സഞ്ചാരികളും അയോദ്ധ്യ സന്ദർശിച്ചു. 2022ൽ 2,21,12,402 ഇന്ത്യക്കാരും 26,403 വിദേശ വിനോദസഞ്ചാരികളും അയോദ്ധ്യയിൽ സന്ദർശനം നടത്തി. എന്നാൽ 2023 ആയതോടെ ഈ കണക്കിൽ വൻ വർദ്ധനയാണ് അനുഭവപ്പെട്ടത്. 2023-ൽ മൊത്തം 5,75,15,423 ഭക്തർ അയോദ്ധ്യ സന്ദർശിച്ചു. ഇതിൽ 5,75,07,005 പേർ ഇന്ത്യയിൽ നിന്നും, 8418 പേർ വിദേശത്ത് നിന്നുമുള്ള ഭക്തരാണ്.

അയോദ്ധ്യയിലേക്ക് വരുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ മാത്രമല്ല വിദേശ വിനോദ സഞ്ചാരികളുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. ഭക്തരുടെ എണ്ണം വർദ്ധിക്കുന്നതോടെ അയോദ്ധ്യയിലെ തൊഴിലവസരങ്ങളും വർദ്ധിച്ച് വരികയാണെന്ന് ടൂറിസം വകുപ്പ് അധികൃതർ അറിയിച്ചു. ഭക്ഷണ സ്ഥലങ്ങളിലും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും അലങ്കാര സാധനങ്ങൾ വിൽക്കുന്ന കടകളിലും സഞ്ചാരികളുടെ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇത് വികസനത്തിന്റെ ഒരു വലിയ തെളിവാണ്.

യോഗി സർക്കാർ അയോദ്ധ്യയുടെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു. വികസനത്തിന്റെ ഒരു പുത്തൻ അദ്ധ്യായം തന്നെയാണ് അയോദ്ധ്യയിൽ കാണുന്നത്. അയോദ്ധ്യയെ നാലുവരിപ്പാതകളും ആറുവരിപ്പാതകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ ലോകോത്തര നിലവാരത്തിലുള്ള വിമാനത്താവളവും റെയിൽവേ സ്റ്റേഷനും മറ്റ് നിരവധി സൗകര്യങ്ങളും അയോദ്ധ്യയിൽ ഒരുക്കിയിട്ടുണ്ട്.
‘അതേസമയ, രാംലല്ല വിഗ്രഹ നിർമ്മാണത്തിന് കറുത്ത കല്ല് തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കി ശിൽപികൾ

അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ നിർമ്മാണവും കറുത്ത കല്ല് കൊണ്ടുള്ള വിഗ്രഹം സ്ഥാപിക്കാനുണ്ടായ കാരണവും റൈസിങ് ഭാരത് ഉച്ചകോടിയിൽ ചർച്ച ചെയ്തു. ന്യൂഡൽഹിയിൽ നടക്കുന്ന സിഎൻഎൻ-ന്യൂസ് 18 സംഘടിപ്പിക്കുന്ന മാർക്വീ ലീഡർഷിപ്പ് കോൺക്ലേവിൻ്റെ റൈസിംഗ് ഭാരത് സമ്മിറ്റ് 2024 ൻ്റെ നാലാം പതിപ്പിലാണ് ഇക്കാര്യം ചർച്ചയായത്. ശ്രീരാമക്ഷേത്രത്തിന്റെ വാസ്തു ശിൽപ്പിയായ ആശിഷ് സോംപുരയും ചരിത്രകാരനും രാമ വിഗ്രഹ ആഭരണങ്ങളുടെ ഡിസൈനറുമായ യതീന്ദർ മിശ്രയും ചർച്ചയിൽ പങ്കെടുത്തു.

വിഗ്രഹ നിർമ്മാണത്തിനായി എന്തുകൊണ്ടാണ് കറുത്ത കല്ല് തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന്, വെളുത്ത കല്ലിൽ ഉൾപ്പെടെ മൂന്ന് വിഗ്രഹങ്ങൾ നിർമ്മിച്ചിരുന്നുവെന്നും അതിൽ നിന്നും ക്ഷേത്ര ട്രസ്റ്റാണ് കറുത്ത കല്ലിൽ നിർമ്മിച്ച വിഗ്രഹം തിരഞ്ഞെടുത്തതെന്നും മിശ്ര പറഞ്ഞു. കൂടാതെ വിഗ്രഹം ശ്രീരാമൻ തന്നെ തിരഞ്ഞെടുത്തതായി താൻ വിശ്വസിക്കുന്നുവെന്നും ഇതിന്റെ പിന്നിൽ രാഷ്ട്രീയ അജണ്ടകൾ ഒന്നുമില്ലെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.നിലവിൽ 1500 ഓളം തൊഴിലാളികൾ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ടെന്നും മൂന്ന് നിലകളുള്ള ക്ഷേത്രത്തിന്റെ നിർമ്മാണങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ 3500 തൊഴിലാളികളെക്കൂടി ഉടൻ എത്തിക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് അംഗമായ അനിൽ മിശ്ര വ്യക്തമാക്കി. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ക്ഷേത്രത്തിന്റെ താഴത്തെ നില നിർമ്മിച്ചതെന്നും ഈ വർഷം അവസാനത്തോടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ ക്ഷേത്ര ഭരണ സമിതി യോഗം തീരുമാനിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.

ക്ഷേത്ര ദർശനത്തിനായി എത്തുന്ന വിശ്വാസികൾക്ക് ശ്രീകോവിലിൽ ദർശനം നടത്തിയ ശേഷം ശ്രീരാമന്റെ കൊട്ടാരത്തിന്റെ മാതൃക സന്ദർശിക്കാൻ സാധിക്കുമെന്നും മിശ്ര പറഞ്ഞു. ക്ഷേത്രത്തിന്റെ പ്രധാന ശിഖരമുൾപ്പെടെയുള്ളവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗം നടക്കുന്നുണ്ടെന്നും ക്ഷേത്ര ഗോപുരങ്ങളുടെ നിർമ്മാണം 300 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും മിശ്ര പറഞ്ഞു. അഞ്ച് ഗോപുരങ്ങളുള്ള ക്ഷേത്രത്തിലെ പ്രധാന ഗോപുരത്തിൽ സ്വർണം പൂശിയിട്ടുണ്ട്. 161 അടിയാണ് ഈ ഗോപുരത്തിന്റെ ഉയരം. ജനുവരി 22ന് പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം 75 ലക്ഷം പേർ ക്ഷേത്രം സന്ദർശിച്ചതായി ക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചു.

Karma News Network

Recent Posts

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ ഇസ്‍ലാംമത വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. ബലികര്‍മമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം കുടുംബ സന്ദര്‍ശനവും സൗഹൃദം പുതുക്കലുമായി വിശ്വാസികള്‍ ആഘോഷ…

24 mins ago

ബിഗ് ബോസ് സീസൺ 6 കിരീടം ജിന്‍റോയ്ക്ക്, രണ്ടാം സ്ഥാനം അർജുന്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയിയായി ജിന്‍റോ. 50 ലക്ഷം രൂപയാണ് ജിന്‍റോയ്ക്ക് ലഭിക്കുന്നത്. അർജുനാണ് രണ്ടാം…

58 mins ago

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

9 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

9 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

10 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

10 hours ago