entertainment

‘2018ല്‍ ആരംഭിച്ച് 2024 വരെ തുടര്‍ന്ന അവിശ്വസനീയമായ യാത്ര’ ; ചിത്രങ്ങള്‍ പങ്കിട്ട് അമല പോള്‍

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി- പൃഥ്വിരാജ് കുട്ടുകെട്ടില്‍ എത്തുന്ന ‘ ആടുജീവിതം’. മാര്‍ച്ച് 28ന് ആണ് ചിത്രത്തിന്റെ റിലീസ്. 2018ല്‍ തുടങ്ങിയ ആടുജീവിതത്തിന്റെ യാത്ര പൂര്‍ത്തിയായത് 2024ല്‍ ആണ്. കോവിഡ് അടക്കം പലവിധ പ്രതിസന്ധികളെ മറികടന്നായിരുന്നു ആടുജീവിതത്തിന്റെ യാത്ര.

ആടുജീവിതം യാത്രയെ ഓര്‍മ്മിപ്പിക്കുന്ന രണ്ടു ചിത്രങ്ങള്‍ പങ്കിടുകയാണ് നടി അമല പോള്‍. ‘2018ല്‍ ആരംഭിച്ചതും 2024 വരെ തുടര്‍ന്നതുമായ അവിശ്വസനീയമായ യാത്രയെ പ്രതിഫലിപ്പിക്കുന്ന ചിത്രം. വാക്കുകള്‍ക്കതീതമായ നന്ദി,’ എന്നാണ് പൃഥ്വിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അമല കുറിച്ചത്.ഒരു ചിത്രം 2018ല്‍ ആടുജീവിതത്തിന്റെ പ്രാരംഭജോലികള്‍ തുടങ്ങിയ കാലത്ത് പകര്‍ത്തിയതാണ്. മറ്റേത്, അടുത്തിടെ ആടുജീവിതം പ്രമോഷനിടയില്‍ പകര്‍ത്തിയതും. കാഴ്ചയില്‍ പോലും വളരെ മാറിപ്പോയ പൃഥ്വിരാജിനെയും അമലേയുമാണ് പുതിയ ചിത്രത്തില്‍ കാണാനാവുക.

പൃഥ്വിരാജിനും അമല പോളിനുമൊപ്പം ജിമ്മി ജീന്‍ ലൂയിസും ചിത്രത്തില്‍ പ്രധാന കഥാപാത്രമാവുന്നുണ്ട്. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിച്ചത് ശ്രീകര്‍ പ്രസാദാണ്.

Karma News Network

Recent Posts

പീഢന കേസിൽ തേഞ്ഞൊട്ടി മമത, ഹൈക്കോടതിയിൽ നിന്നും പ്രഹരം

പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസിനെതിരെ മമത ബാനർജിയും പോലീസും എടുത്ത ലൈംഗീക പീഢന കേസിൽ കൊല്ക്കത്ത…

7 hours ago

കൈക്കൂലി കേസില്‍ സീനീയര്‍ ക്ലര്‍ക്ക് വിജിലൻസ് പിടിയിൽ, ജോലിയില്‍ നിന്ന് വിരമിക്കാന്‍ ആറ് ദിവസം ബാക്കിയുള്ളപ്പോഴാണ് അറസ്റ്റ്

തിരുവനന്തപുരം: തിരുവല്ലം സോണല്‍ ഓഫീസിലെ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് കൈക്കൂലി കേസില്‍ വിജിലൻസ് പിടിയിൽ. ക്ലർക്ക് അനില്‍കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.…

7 hours ago

രാമേശ്വരം കഫേ സ്‌ഫോടനം,ലഷ്‌കർ ഭീകരരുമായി ബന്ധമുള്ള ഒരാൾ അറസ്റ്റിൽ

ചെന്നൈ: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ 35കാരൻ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ്…

8 hours ago

പാക്കിസ്ഥാന്റെ നട്ടെല്ലുരി മോദി, ചന്ദ്രൻ ഇന്ത്യക്കുള്ളത്

പാക്കിസ്ഥാനെ ചുരുട്ടി കൂട്ടി നരേന്ദ്ര മോദിയുടെ കൂറ്റൻ സിക്സറുകൾ.പാക്കിസ്ഥാനു ചന്ദ്രനെ അവരുടെ പതാകയിൽ മതി..എനിക്ക് ചന്ദ്രനിൽ ഇന്ത്യൻ പതാക വേണം.…

8 hours ago

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ പതിനാലുകാരൻ മുങ്ങിമരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്‍റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. മറ്റ് കുട്ടികള്‍ക്കൊപ്പം…

9 hours ago

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് , കേരളത്തിന്റെ നീക്കം തടയണം, കേന്ദ്രത്തിന് കത്ത് നൽകി എം.കെ.സ്റ്റാലിൻ

ചെന്നൈ ∙ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു…

9 hours ago