Business

75 രൂപയുടെ നാണയം ഞായറാഴ്ച്ച പുറത്തിറങ്ങും

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ സ്മരണയ്ക്കായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് ധനമന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന തിന്റെ സ്മരണകൂടിയായി ഈ നാണയം നിലകൊള്ളും.

നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭത്തിന്റെ സിംഹ തലയും അതിനു താഴെ “സത്യമേവ ജയതേ” എന്ന് എഴുതിയിരിക്കും. മറുവശത്ത് ഭാരത്“ എന്ന വാക്ക് ഇടതുവശത്ത് ദേവനാഗരി ലിപിയിലും വലതുവശത്ത് ”ഇന്ത്യ“ എന്ന വാക്ക് ഇംഗ്ലീഷിലും എഴുതപ്പെടും.കൂടാതെ നാണയത്തിൽ പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ ചിത്രം കാണിക്കും.മുകളിലെ ചുറ്റളവിൽ “സൻസദ് സങ്കുൽ” എന്ന് ദേവനാഗരി ലിപിയിലും താഴത്തെ ചുറ്റളവിൽ “പാർലമെന്റ് കോംപ്ലക്സ്” ഇംഗ്ലീഷിലും എഴുതും.50% വെള്ളി, 40% ചെമ്പ്, 5% നിക്കൽ, 5% സിങ്ക് എന്നിവ ഉൾപ്പെടുന്ന നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് 35 ഗ്രാം നാണയം നിർമ്മിക്കുന്നത്.

പുതിയ പാർലമെന്റ് മന്ദിരം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 25 ഓളം പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കുറഞ്ഞത് 20 പ്രതിപക്ഷ പാർട്ടികളെങ്കിലും പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചു.

 

 

Main Desk

Recent Posts

മാതാപിതാക്കൾ വിവാഹിതരല്ലാത്തതിനാൽ നേരിട്ട ചോദ്യങ്ങളെക്കുറിച്ച് കനി കുസൃതി

മലയാള സിനിമകളിൽ വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും വളരെ ശ്രദ്ധ നേടിയ നടത്തിയാണ് കനി കുസൃതി. എപ്പോഴും…

8 mins ago

രംഗണ്ണൻ ഇഫക്റ്റ്, ജയിൽ മോചിതനായ പ്രതിക്ക് തൃശൂരിൽ ഗുണ്ടാ സംഘത്തിന്റെ വരവേൽപ്പ്

തൃശൂർ : സനിമ രംഗങ്ങളെ വെല്ലുന്ന രീതിയിൽ ജയിൽ മോചിതനായ പ്രതിക്ക് തൃശൂരിൽ ഗുണ്ടാ സംഘത്തിന്റെ വരവേൽപ്പ്. കൊലക്കേസിൽ ജയിൽ…

29 mins ago

ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേയുള്ളൂ- മന്ത്രി ഡോ.ആര്‍ ബിന്ദു

ഫേസ്ബുക്കിൽ അധിക്ഷേപം നേരിട്ട ഗായകന്‍ സന്നിധാനന്ദന് പിന്തുണയുമായി മന്ത്രി ഡോ ആര്‍ ബിന്ദു. ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍…

44 mins ago

നടന്‍ എംസി കട്ടപ്പന അന്തരിച്ചു

പ്രശസ്ത നടൻ എംസി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ (75) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ…

59 mins ago

ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും, പ്രതിഷ്ഠാ ദിനം 19ന്

പത്തനംതിട്ട : ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. 18നാണ് പ്രതിഷ്ഠാ ദിനാഘോഷം. ഇന്ന് വൈകിട്ട് അഞ്ചിന്…

1 hour ago

ഇങ്ങിനെ പോയാൽ കേരളം കാശ്മീർ ആയി മാറും- മൂകാംബിക മേൽശാന്തി ബ്രഹ്മശ്രീ കെ.വി നരസിംഹ അഡിഗ

ഇങ്ങിനെ പോയാൽ കേരളം കാശ്മീർ ആയി മാറുമെന്ന് മൂകാംബിക മേൽശാന്തി ബ്രഹ്മശ്രീ കെ.വി നരസിംഹ അഡിഗ കർമ ന്യൂസിനോട്. കേരളത്തിൽ…

1 hour ago