national

75,000 പേർക്ക് പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറി

ന്യൂഡൽഹി. രാജ്യത്ത് 10 ലക്ഷം യുവാക്കൾക്ക് ജോലി നൽകുന്ന ‘റോസ്ഗർ മേള’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് പിറകെ അവകാശവാദ‌വുമായി കോൺ​ഗ്രസ് രംഗത്ത് എത്തി ലകൗതുകമുണ്ടാക്കി. ഉദ്ഘാടന ചടങ്ങിൽ 75,000 ഉദ്യോഗാർത്ഥികൾക്ക് നിയമന കത്ത് പ്രധാനമന്ത്രി കൈമാറിയിരുന്നു. രാജ്യത്തെ യുവാക്കൾക്ക് വേണ്ടി കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന വാദമായിരുന്നു കോൺ​ഗ്രസ് നേരത്തെ ഉയർത്തിയിരുന്നത്.

കോൺ​ഗ്രസിന്റെയും രാഹുൽ​ഗാന്ധിയുടെയും വാദങ്ങൾക്കേറ്റ വലിയ തിരിച്ചടിയാണ് പത്ത് ലക്ഷം യുവാക്കൾക്ക് ജോലി നൽകുന്ന മോദി സർക്കാരിന്റെ പദ്ധതി. മേളയുടെ ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ ഇത് കോൺ​ഗ്രസ് പാർട്ടിയുടെയും രാഹുൽ ​ഗാന്ധിയുടെയും വിജയമെന്നാണ് രൺദീപ് സിം​ഗ് സുർജേവാല അവകാശപ്പെട്ടു കൊണ്ട് രംഗത്ത് വന്നത്.

രണ്ട് കോടി തൊഴിലവസരങ്ങൾ പ്രതിവർഷം നൽകുമെന്നായിരുന്നു പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നത്. അങ്ങനെയെങ്കിൽ എട്ട് വർഷത്തിനുള്ളിൽ 16 കോടി തൊഴിലവസരങ്ങൾ ഉണ്ടാകും. 30 ലക്ഷം ഒഴിവുള്ള സർക്കാർ തസ്തികകൾ നികത്തുന്ന തീയതി പ്രധാനമന്ത്രി വ്യക്തമാക്കണം. യുവാക്കൾക്ക് തൊഴിൽ വേണം. രാഹുൽ ഗാന്ധി അവരോട് ഇതിനെപ്പറ്റി സംസാരിക്കും. രാജ്യത്തെ പ്രധാന പ്രശ്നം തൊഴിലില്ലായ്മ ആണെന്ന് പ്രധാനമന്ത്രി അം​ഗീകരിച്ചു. 75,000 ഉദ്യോഗാർത്ഥികൾക്ക് നിയമന കത്ത് നൽകിയത് രാഹുൽ ​ഗാന്ധിയുടെയും ഭാരത് ജോഡോ യാത്രയുടെയും വിജയമാണെന്നും രൺദീപ് സിം​ഗ് സുർജേവാല അവകാശവാദം ഉന്നയിച്ചത് കൗതുകം ഉണ്ടാക്കിയിരിക്കുകയാണ്.

രാജ്യം ഭരിച്ചിരുന്ന സർക്കാർ എട്ട് വർഷത്തിന് മുമ്പ് എങ്ങനെ പ്രവർത്തിച്ചതെന്ന് ജനങ്ങൾ കണ്ടെതാണെന്ന് മേള ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി പറയുകയുണ്ടായി. ഒരു ഫയൽ മേശയിൽ നിന്ന് അനക്കാൻ തന്നെ സമയം ഒരുപാട് എടുത്തിരുന്നു. നേരത്തെ, ഒരു സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നത് തന്നെ ഒരു ജോലിയായിരുന്നു. വിദ്യാർത്ഥികൾക്ക് നിരവധി സർട്ടിഫിക്കറ്റുകളും ശുപാർശകളും ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ അതിനൊക്കെ മാറ്റം ഉണ്ടായി. നടപടികൾ വേ​ഗതയിലായി- നരേന്ദ്രമോദി ചൂണ്ടിക്കാട്ടി

 

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

2 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

10 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

38 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

39 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago