topnews

ലോകത്തിന്റെ വാക്‌സിന്‍ ഹബ്ബായി ഇന്ത്യ; വാക്‌സിനുവേണ്ടി സമീപിച്ചത് 92 രാജ്യങ്ങള്‍

ഇന്ത്യയില്‍ നിര്‍മിച്ച കൊവിഡ് വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തതിനെ തുടര്‍ന്ന് വാക്‌സിനുവേണ്ടി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങള്‍.
ലോകത്തിന്റെ വാക്‌സിന്‍ ഹബ്ബായി ഇന്ത്യ മാറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആരംഭിച്ചത്. വാക്‌സിനെടുത്തവരില്‍ ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാരണത്താലാണ് കൂടുതല്‍ രാജ്യങ്ങള്‍ വാക്‌സിനായി ഇന്ത്യയെ സമീപിക്കുന്നത്.

കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ പ്രധാനമന്ത്രി റൂസ് വെല്‍റ്റ് സ്‌കെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു. 2021 ല്‍ കൊവിഡിനെതിരായ പ്രതിരോധത്തിലേക്ക് കടക്കുമ്പോള്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ജനങ്ങള്‍ക്കായി കൊവിഡ് വാക്‌സിന്‍ ആവശ്യമാണെന്നും അതിനാല്‍ വാക്‌സിനുകള്‍ അനുവദിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഇതിനോടകം നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ അടക്കമുള്ള അയല്‍ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിനുകള്‍ അയക്കുന്നുണ്ട്.

Karma News Editorial

Recent Posts

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

30 mins ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

1 hour ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

1 hour ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

2 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

3 hours ago

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

3 hours ago