national

ഭഗവത്ഗീത, ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം

ഭഗവത് ഗീതയെ പുകഴ്ത്തി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് . ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവദ് ഗീതയാണ് മനസില്‍ നിറയുന്നത് ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം ഭഗവത്ഗീതയിലുണ്ടെന്ന് പറയുന്നത്. ശരിയാണെന്ന് ഉദാഹരണ സഹിതം ഗവര്‍ണര്‍ വ്യക്തമാക്കി. ഭഗവദ്ഗീത ഒരു ആധ്യാത്മിക ഗ്രന്ഥം മാത്രമല്ല, മികച്ച മാനേജ്‌മെന്റ് ഗ്രന്ഥം കൂടിയാണ്. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിധ്വംസക ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം എല്ലാവരും സംഭരിക്കണം. സാംസ്‌കാരിക മേഖലയില്‍ സൂപ്പര്‍ പവര്‍ ആയതോടെ ലോകം ഭാരതത്തിലേക്ക് ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

സ്വാമി ചിന്മയാനന്ദയുടെ നൂറ്റിയെട്ടാം ജയന്തിയും അതേത്തുടര്‍ന്ന് വരുന്ന ജഗദ്ഗുരു ശ്രീ ആദിശങ്കരാചാര്യസ്വാമികളുടെ ജയന്തിയും ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗോള ചിന്മയമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചിന്മയ ശങ്കരം 2024ന്റെ വിളംബരം കുറിച്ചുള്ള രഥയാത്രയ്‌ക്ക് തുടക്കം കുറിയ്ക്കുന്ന അവസരത്തിലാണ് ആനന്ദബോസ്ഇങ്ങനെ പറഞ്ഞത് ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് രഥയാത്ര ഫഌഗ്ഓഫ് ചെയ്തു. ജഗദ്ഗരു ആദി ശങ്കരാചാര്യരുടെ ജന്മഗൃഹം സ്ഥിതി ചെയ്യുന്ന എറണാകുളം വെളിയനാട് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍നിന്നാണ് യാത്ര തുടങ്ങിയത്. രഥയാത്രയ്‌ക്ക് തുടക്കം കുറിച്ച് പതാക ഡോ.സി.വി. ആനന്ദബോസ് ചിന്മയ ശങ്കരം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മചാരി സുധീര്‍ ചൈതന്യയ്‌ക്ക് കൈമാറി.

ചടങ്ങില്‍ ഗവര്‍ണറുടെ പത്‌നി ലക്ഷ്മി ആനന്ദ ബോസ് സന്നിഹിതയായിരുന്നു. ചിന്മയ മിഷന്‍ കേരള അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി ചിന്മയ ശങ്കരത്തെക്കുറിച്ച് വിശദീകരിച്ചു. നൂറ്റിയെട്ട് എന്ന സംഖ്യക്ക് ഹൈന്ദവര്‍ക്കിടയിലുള്ള പവിത്രത കണക്കിലെടുത്താണ് ചിന്മയാനന്ദ സ്വാമിയുടെ 108ാം ജന്മദിനം ഇക്കുറി വിപുലമായി ആചരിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

എറണാകുളം ജില്ലയിലുടനീളം പര്യടനം നടത്തുന്ന യാത്രയ്‌ക്ക് മെയ് എട്ടിന് ചിന്മയ ശങ്കരത്തിന്റെ പ്രധാനവേദിയായ എറണാകുളത്തപ്പന്‍ മൈതാനിയില്‍ സ്വീകരണം നല്‍കും. മെയ് എട്ടുമുതല്‍ പന്ത്രണ്ട് വരെ എറണാകുളത്തപ്പന്‍ മൈതാനിയിലാണ് ചിന്മയ ശങ്കരം 2024 അരങ്ങേറുന്നത്. ലോകമെമ്പാടുമുള്ള ചിന്മയ മിഷന്‍ സെന്ററുകളുടെ സഹകരണത്തോടെയാണ് അഞ്ചുദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ചിന്മയ മിഷനിലെ ആചാര്യന്മാര്‍ക്കൊപ്പം സാമൂഹിക, രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ പരിപാടിയുടെ ഭാഗമാകും. വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പ്രഭാഷണങ്ങള്‍, ഭഗവദത്ഗീത, സൗന്ദര്യലഹരി പാരായണം തുടങ്ങിയവ പരിപാടിയുടെ ഭാഗമാകും. ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സുപ്രീംകോടതി അഭിഭാഷകന്‍ സായി ദീപക് തുടങ്ങിയ പ്രമുഖര്‍ ചിന്മയ ശങ്കരത്തിന്റെ വേദിയിലെത്തും.

ആദിശങ്കരനെയും സ്വാമി ചിന്മയാനന്ദനെയും പോലുള്ളവർ കാലഘട്ടത്തിനനുസരിച്ച് ഉപനിഷത്തുകളും ഭഗവദ്ഗീതയും വ്യാഖ്യാനിച്ചവരാണ്. അവർ ദർശനങ്ങളിൽ മൗലികത അവകാശപ്പെട്ടില്ല. വരും തലമുറകൾക്കുകൂടി പ്രയോജനപ്പെടുന്ന തരത്തിലാണ് അവരുടെ വ്യാഖ്യാനങ്ങൾ. ആദിശങ്കരന്റെയും സ്വാമി ചിന്മയാനന്ദന്റെയും ജന്മദേശമെന്ന നിലയിൽ കേരളത്തിന് അഭിമാനിക്കാം. ഇവരെക്കൂടാതെ ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയുമെല്ലാം സാമൂഹികവും ബൗദ്ധികവുമായ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കിയവരാണ്. അതുകൊണ്ടുതന്നെയാണ് കേരളത്തെ ’ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിളിക്കുന്നത്. സംസ്‌കാരമെന്നാൽ ഒരാളുടെ മാത്രം സൗകര്യം നോക്കി മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാക്കുന്നതല്ലെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

Karma News Network

Recent Posts

കുളത്തിലേക്ക് ചാടുന്നതിനിടെ തലക്ക് പരുക്കേറ്റു, വിദ്യാര്‍ഥി മുങ്ങി മരിച്ചു

കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുളത്തിലേക്ക് ചാടുന്നതിനിടെ തലക്ക് പരുക്കേറ്റ് മുങ്ങുകയായിരുന്നു. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന്…

10 mins ago

ലോക്സഭ തെരഞ്ഞെടുപ്പ്, ബിജെപി അവിസ്മരണീയമായ ‌വിജയം കൈവരിക്കും, യോ​ഗേന്ദ്ര യാദവ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി അവിസ്മരണീയമായ ‌വിജയം കൈവരിക്കുമെന്ന് തെരഞ്ഞെടുപ്പ് വിദ​ഗ്ധനായ യോ​ഗേന്ദ്ര യാദവ്. തെരഞ്ഞെടുപ്പിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കാമെന്ന…

22 mins ago

നഷ്ട പരിഹാരം പരി​ഗണനയിൽ,ആവശ്യം പരിഗണിക്കാൻ സമയം വേണം, നമ്പി രാജേഷിന്റെ മരണത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്

വിമാനം റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാതെ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ. നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങൾക്ക്…

46 mins ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം പൂർത്തീകരിക്കാനായാണ് ജനങ്ങൾ പരിശ്രമിക്കുന്നത്, ഓരോ വോട്ടും രാജ്യത്തിന്റെ നന്മയ്ക്ക്, മനോജ് തിവാരി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം പൂർത്തീകരിക്കാനായാണ് ജനങ്ങൾ പരിശ്രമിക്കുന്നത്. അവരുടെ ഓരോ വോട്ടുകളും രാജ്യത്തിന്റെ നന്മയ്‌ക്കായുള്ളതാണ്, നരേന്ദ്രമോദിക്കായുള്ളതാണെന്ന് ഡൽഹിയിൽ വോട്ട്…

49 mins ago

കൂട്ടുകാരാ ഈ സ്നേഹത്തിന് നന്ദി, ആന്റണിയുടെ പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ

മോഹൻലാലിൻറെ സന്തത സഹചാരിയാണ് ആൻറണി പെരുമ്പാവൂർ. മോഹൻലാലിന്റെ ഡ്രൈവറായി എത്തി പിൽക്കാലത്ത് നിർമാതാവും നടനും ബിസിനസ് പാർട്ണറുമൊക്കെയായി മാറുകയായിരുന്നു ആന്റണി.…

1 hour ago

അയോധ്യ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണിന് സമ്പൂർണ വിലക്ക്, വിഐപികൾക്കും വിവിഐപികൾക്കും വിലക്ക് ബാധകം

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണിന് സമ്പൂർണ വിലക്ക്. വിഐപികൾക്കും വിവിഐപികൾക്കും ദർശനത്തിനായി ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ഫോൺ ഒപ്പം കൊണ്ടുപോകാൻ…

2 hours ago