world

യുവതിയ്‌ക്കൊപ്പം ക്യാമറക്ക് മുന്നിൽ പോസ് ചെയ്ത് ചിമ്പാന്‍സി

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും എത്താറുണ്ട്. പട്ടി, പൂച്ച, തത്ത, ഹാംസ്റ്റര്‍ തുടങ്ങിയവ മനുഷ്യരുമായി വേഗത്തില്‍ ചങ്ങാത്തിലാകുന്ന നിരവധി വിഡിയോകൾ ഇതിനകം എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ജീന്‍സ് ധരിച്ച ഒരു ചിമ്പാന്‍സി ഒരു സ്ത്രീയെ ചുംബിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. മനുഷ്യന്‍ കഴിഞ്ഞാൽ ചിമ്പാൻസിയെ ഏറ്റവും ബുദ്ധിയുള്ള മൃഗമായിട്ടാണ് കണക്കാക്കുന്നത്. ആശയവിനിമയം നടത്താനുള്ള കഴിവ് ചിമ്പാൻസികൾക്ക് മറ്റുമൃഗങ്ങളെക്കാൾ വളരെ കൂടുതലാണ്.

ചിമ്പാന്‍സികള്‍ മനുഷ്യരെ പോലെ തന്നെ ചിലപ്പോൾ സ്‌നേഹവും കോപവും ദുഖവുമൊക്കെ പ്രകടിപ്പിക്കാറുണ്ട്. അത്തരത്തിൽ പെടുന്ന ഒരു വീഡിയോ ആണിത്. മനുഷ്യരെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിമ്പാന്‍സികളെ കണ്ടിട്ടുണ്ടോ? തായ്‌ലാന്‍ഡി ലെ ബാങ്കോങ്ങിലെ സഫാരി വേള്‍ഡിലെ വ്യത്യസ്തനായ ചിമ്പാന്‍സി ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ഹൃദയം കവരുകയാണ്.

സൗമ്യ ചന്ദ്രശേഖരന്‍ എന്ന യുവതി മൃഗശാല സന്ദര്‍ശിക്കുന്നതിനിടെ ചിമ്പാന്‍സി യുമായി ഫോട്ടോഷൂട്ട് നടത്തുകയാണ്. ജീന്‍സ് ധരിച്ച ചിമ്പാന്‍സി ഒരു ഊഞ്ഞാലില്‍ ഇരുന്നാണ് യുവതിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നത്. യുവതിയെ കെട്ടിപിടിച്ചും ഉമ്മ കൊടുത്തും ക്യാമറ നോക്കി ചിരിക്കുകയും ഒക്കെ ചെയ്യുകയാണ് ചിമ്പാൻസി.

പരിശീലകന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ചിമ്പാന്‍സി ഇതെല്ലാം ചെയ്യുന്ന തെങ്കിലും കാണുന്നവര്‍ക്ക് ഏറെ കൗതുകവും അത്ഭുതവുമാണ് ഇത് ഉണ്ടാക്കുന്നത്. സൗമിയ ചന്ദ്രശേഖരന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 5.3 ദശലക്ഷത്തിലധികം അധികം പേർ ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞിരിക്കുന്നു. സമ്മര്‍ദങ്ങള്‍ നിറഞ്ഞ ജീവിതങ്ങള്‍ക്കിടയില്‍ ഈ വീഡിയോകള്‍ പലർക്കും പലപ്പോഴും ഒരു ആശ്വാസം പകരുന്നു. വീഡിയോ ഏതായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

 

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

3 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

3 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

4 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

4 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

5 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

6 hours ago