കണ്ണൂർ/ മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂർ സ്വദേശി ഷാജി (50), മകൻ ജ്യോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏച്ചൂർ വട്ടപ്പൊയിൽ പന്നിയോട്ട് കരിയിൽ കുളത്തിൽ ഷാജി മകനെ നീന്തൽ പഠിപ്പിപ്പിച്ചുകൊണ്ടിരിക്കെയാണ് അപകടം. മരിച്ച ഷാജി ഏച്ചൂർ സർവിസ് സഹകരണ ബാങ്ക് മാനേജരാണ്.
വെള്ളത്തിൽ മുങ്ങിപ്പോകുന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങി മരിക്കുന്നത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം തുടർന്ന് പുറത്തെടുക്കുകയാണ് ഉണ്ടായത്.
ചക്കരക്കൽ സിഐ എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ ഗവ. ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. തുടർപഠനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടർന്നാണ് നീന്തൽ പഠനത്തിനായി കുളത്തിലേക്ക് എത്തിയതെന്ന് പറയപ്പെടുന്നു.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…