topnews

പോപ്പുലർ ഫ്രണ്ടിന്റെ ചെറുവിരൽ പോലും ഇനി ഉയരില്ല- എ.പി. അബ്ദുള്ളക്കുട്ടി

പോപ്പുലർ ഫ്രണ്ടിന്റെ ചെറുവിരൽ പോലും ഇനി ഉയരില്ലെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി.ഇന്ത്യയിലെ മുസ്ളീങ്ങൾ എല്ലാം ഈ നിരോധനത്തേ സ്വാഗതം ചെയ്യുകയാണ്‌. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ധീരമായ നടപടിയാണ്. ഈ നടപടിയെ സ്വാഗതം ചെയ്ത മുസ്ലിംലീഗ് നേതൃത്വത്തെ അഭിനന്ദിക്കുന്നു.എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

കാശ്മീരിൽ മുമ്പ് സൈന്യത്തിനെതിരേ കല്ലെടുത്ത് എറിയുന്നവരായിരുന്നു ഉണ്ടായിരുന്നത്.എന്നാല്‍ ഇന്ന് ഒരാളുടെ കൈ പോലും സൈന്യത്തിനെതിരെ ഉയരുന്നില്ല.ആ നിലയിലേക്ക് കാശ്മീരിനെ മാറ്റി ഇന്ത്യയുടെ ഭാഗമാക്കി എല്ലാ അർഥത്തിലും.പിഎഫ്ഐയുടെ ഒരു ചെറുവിരല്‍ പോലും ഇന്ത്യയുടെ സമാധാനത്തിനെതിരെ ഇനി ഉയരില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.പിഎഫ്ഐ നിരോധിക്കേണ്ടതില്ല എന്ന നിലയില്‍ സിപിഎം സെക്രട്ടറിയുംപ്രതിപക്ഷനേതാവും പ്രതികരിച്ചത് അവരുടെ തീവ്രവാദബന്ധമാണ് കാണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെയും നേതൃശക്തിയെ കുറിച്ച് അജ്ഞതയുള്ളവരാണ് നിരോധനത്തില്‍ ആശങ്ക പ്പെടുന്നത്.ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഇതിനിടെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പിന്നാലെ കര്‍ശനനടപടികള്‍ക്ക് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നേതാക്കളുടെയും സംഘടനയുടേയും എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവയ്ക്കാനുമാണ് സര്‍ക്കാര്‍ ഉത്തരവ്. ഓഫീസുകള്‍ ഇന്ന് തന്നെ പൂട്ടി സീല്‍ ചെയ്യും. കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കുമാണ് നടപടികള്‍ക്കുള്ള അധികാരം നല്‍കിയിരിക്കുന്നത്. ആഭ്യന്തരസെക്രട്ടറിയാണ് ഉത്തരവിറക്കിയത്. വിശദമായ ഉത്തരവ് പോലീസ് മേധാവി ഇന്നു തന്നെ പുറത്തിറക്കും.

 

Karma News Editorial

Recent Posts

ഡോക്ടറെ വീട്ടിൽ വീട്ടിലേക്ക് വിളിപ്പിച്ച നടപടി, കളക്ടറെ വിമര്‍ശിച്ച ജോയിന്റ് കൗണ്‍സില്‍ നേതാവിന്‌ കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം : കുഴിനഖം ചികിത്സിക്കാന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ ഒ പിയില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയ തിരുവനന്തപുരം ജില്ലാ…

15 mins ago

ഭരണം തരൂ 24 മണിക്കൂർ രാജ്യം മുഴുവൻ സൗജന്യ വൈദ്യുതി- കെജരിവാളിന്റെ മെഗാ പ്രഖ്യാപനം

തിരഞ്ഞെടുപ്പ് ഗോദയിൽ ഒടുവിൽ വന്ന എ.പി പി നേതാവ് അരവിന്ദ് കെജരിവാൾ രാജ്യം മുഴുവൻ 24 മണിക്കൂർ സൗജന്യ വൈദ്യുതി…

21 mins ago

കോഴിക്കോട് ഡോക്ടർക്ക് രോഗിയുടെ മർദനം, വിവരങ്ങൾ ഇങ്ങനെ

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ആരോഗ്യപ്രവർത്തകർക്ക് നേരെ അതിക്രമം. ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചു. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിലെ…

42 mins ago

വിദ്യാർത്ഥിക്ക് നേരെ തോക്ക് ചൂണ്ടി മർദ്ദിച്ചു, പിന്നിൽ പിതാവുമായുള്ള സാമ്പത്തിക തർക്കം

കോഴിക്കോട് : പിതാവുമായുള്ള സാമ്പത്തിക തർക്കത്തിൽ വിദ്യാർത്ഥിയ്‌ക്ക് നടുറോഡിൽ ക്രൂരമർദ്ദനം. കൊടുവള്ളി ഒതയോട് സ്വദേശി മുഹമ്മദ് മൻഹലിനാണ് മർദ്ദനമേറ്റത്. ഇന്നലെ…

1 hour ago

അവർ എന്നെ ഉപദ്രവിക്കും, ജീവന് ഭീഷണിയുണ്ട്- മേയർ കേസിൽ യദു

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും കൂട്ടരും തന്നെ അപായപ്പെടുത്തുമോയെന്ന് തനിക്ക് പേടിയുണ്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. ആദ്യമേ മെമ്മറി…

2 hours ago

ജോലിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തിയില്ല, കാണാതായിട്ട് അഞ്ച് ദിവസം

തൃശൂർ : പൊലീസ് ഉദ്യോഗസ്ഥനെ കാണ്മാനില്ലെന്ന് പരാതി. ആളൂർ സ്‌റ്റേഷനിലെ സിപിഒ സലേഷ് പിഎയെ ആണ് കാണാതായത്. അഞ്ചു ദിവസം…

2 hours ago