Categories: kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായപ്പോഴും മോദിയെക്കുറിച്ചു പറഞ്ഞത് മാറ്റിപ്പറഞ്ഞിട്ടില്ല, ഞാനാണ് ശരിയെന്നു കേരളം തെളിയിച്ചതാണെന്ന് എംപി അബ്ദുള്ളക്കുട്ടി

നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടിനെയാണ് താന്‍ പ്രസംസിച്ചതെന്നും ഇക്കാര്യത്തില്‍ താനാണ് ശരിയെന്നു കേരളം തെളിയിച്ചതാണെന്നും കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടി. തന്നെ പുറത്താക്കുന്നതിനു പകരം കോണ്‍ഗ്രസ് എങ്ങനെ ഈ നിലയിലായെന്നാണ് ആ പാര്‍ട്ടിയുടെ നേതാക്കള്‍ പരിശോധിക്കേണ്ടതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിക്കൊണ്ടുള്ള നടപടിയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടിനെക്കുറിച്ചാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. അങ്ങനെയൊരു കാഴ്ചപ്പാടുള്ളതുകൊണ്ടാണ് ജനങ്ങള്‍ മോദിയെ വീണ്ടും തെരഞ്ഞെടുത്തത്. ജനങ്ങള്‍ക്കു ടൊയ്ലറ്റ് പണിതു നല്‍കിയതും പാചക വാതകം നല്‍കിയതും അംഗീകരിക്കപ്പെട്ടു. അതാണ് തെരഞ്ഞെടുപ്പു ഫലത്തില്‍ കണ്ടത്. മോദിയെക്കുറിച്ചല്ല, അതിനേക്കാളേറെ ഗാന്ധിജിയെക്കുറിച്ചാണ് താന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതെന്ന് അബ്ദുള്ളക്കുട്ടി വിശദീകരിച്ചു.

”ഞാന്‍ മുമ്ബും ഗുജറാത്തിനെ പ്രകീര്‍ത്തിച്ചു സംസാരിച്ചിട്ടുണ്ടെന്നാണ് എനിക്കു തന്ന കാരണംകാണിക്കല്‍ നോട്ടീസില്‍ പറഞ്ഞത്. അങ്ങനെ സംസാരിച്ചതിനാണ് എന്നെ സിപിഎമ്മില്‍നിന്നു പുറത്താക്കിയതെന്ന് മുല്ലപ്പള്ളിക്കറിയാമോ? അന്നും പിന്നീടും ഇക്കാര്യത്തില്‍ ഞാന്‍ നിലപാടു തിരുത്തിയിട്ടില്ല. കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്‌ബോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്നോടു പറഞ്ഞത് ഗുജറാത്തിനെക്കുറിച്ചു പറഞ്ഞതു മാറ്റിപ്പറയണമെന്നാണ്. എങ്കിലേ ജയിക്കാനാവൂ എന്നാണ് പറഞ്ഞത്. എന്നിട്ടും ഞാന്‍ പന്ത്രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്” – അബ്ദുള്ളക്കുട്ടി പറഞ്ഞു.

അന്നു ഞാന്‍ പറഞ്ഞ വികസന നയമാണ് പിന്നീട് പിണറായി വിജയന്‍ സ്വീകരിച്ചത്. നാലുവരിപ്പാതയ്ക്കു ഭൂമി ഏറ്റെടുത്തും ഗെയ്ല്‍ പദ്ധതി നടപ്പാക്കിയും പിണറായി ഇപ്പോള്‍ വികസന നായകന്‍ ആയിരിക്കുകയാണ്. വികസന കാര്യത്തില്‍ ഞാനാണ് ശരിയെന്നാണ് കേരളം തെളിയിച്ചത്- അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയം മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും അതുകൊണ്ട് മറ്റു രംഗങ്ങളിലേക്കില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെയില്‍ ചേരുമോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.

Karma News Editorial

Recent Posts

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

3 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

3 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

4 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

5 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

5 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

6 hours ago