national

64 മത്തെ വയസിൽ 64% വോട്ടോടെ മിന്നുന്ന വിജയം.

 

ഇക്കഴിഞ്ഞ ഇരുപതാം തീയതി ആയിരുന്നു ദ്രൗപദി മുർമുവിനു പ്രായം 63ൽനിന്ന് 64ലേക്കു കടന്നത്. ഗോത്ര വിഭാഗത്തിൽ നിന്ന് ഇന്ത്യയുടെ ആദ്യ പ്രസിഡന്റായി ദ്രൗപദി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അത് കുറച്ചു വൈകി കിട്ടിയ പിറന്നാൾമധുരം കൂടിയായിരുന്നു. 64 മത്തെ വയസിൽ 64% വോട്ടോടെയായിരുന്നു അവരുടെ മിന്നുന്ന വിജയം. എതിർ സ്ഥാനാർത്ഥിയായിരുന്ന യശ്വന്ത് സിൻഹയ്ക്ക് 36 ശതമാനം വോട്ടുകൾ ആണ് ആകെ ലഭിച്ചത്.

വോട്ടുമൂല്യത്തിന്റെ കണക്കുകൾ വിദഗ്ധർ പോലും പറഞ്ഞതിനെ ദ്രൗപദി മുർമു കടത്തി വെട്ടുകയായിരുന്നു. വിദഗ്ധർ വിലയിരുത്തിയിരുന്നത് ദ്രൗപദിക്ക് 61.1% വോട്ട് ഉറപ്പായും ലഭിക്കുമെന്നായിരുന്നു. വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ 61.1% വോട്ട് പ്രതീക്ഷിച്ചിരുന്ന ദ്രൗപദിക്ക് 64% വോട്ടുകൾ ലഭിച്ചു. ബിജെപിക്ക് ഒരു എംഎല്‍എ പോലുമില്ലാത്ത കേരളത്തിൽനിന്ന് ദ്രൗപദിക്ക് ഒരു വോട്ടു ലഭിച്ചു.

ബിജെപിക്ക് പുറമെ വൈഎസ്ആർസിപി, ബിഎസ്‌പി, ശിരോമണി അകാലിദൾ, ശിവ സേന, അണ്ണാഡിഎംകെ, ടിഡിപി, ജെഡി(എസ്), ജെഎംഎം എന്നിങ്ങനെ എൻഡിഎയിൽ പങ്കാളിത്തമുള്ളതും ഇല്ലാത്തതുമായ പാർട്ടികളിൽനിന്നു ലഭിച്ച വോട്ടാണ് ദ്രൗപദിയെ വിജയത്തിലേക്ക് എത്തിച്ചത്.

കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എഎപി, എൻസിപി, ഡിഎംകെ, സിപിഎം, സിപിഐ, ടിആർഎസ്, എസ്പി, ആർജെഡി, ആർഎൽഡി, മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് (മാണി) തുടങ്ങിയ പാർട്ടികളാണ് പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയെ പിന്തുണച്ചിരുന്നത്. അവരിൽ തന്നെ പല എംപിമാരും എംഎൽഎമാരും ‘ക്രോസ് വോട്ടും’ ചെയ്യുകയുണ്ടായി. പാർലമെന്റിലെ 63–ാം നമ്പർ മുറിയിലായിരുന്നു ഭാരതത്തിൽ പുതിയ ചരിത്രം തന്നെ എഴുതി ചേർത്ത രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നത്.

Karma News Network

Recent Posts

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

12 mins ago

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

48 mins ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

1 hour ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

2 hours ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

2 hours ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

3 hours ago