crime

പ്രശസ്ത ഫൊട്ടോഗ്രാഫര്‍ സാനിയ ഖാനെ മുൻ ഭർത്താവ് വെടിവച്ചു കൊന്നു.

 

ഷിക്കാഗോ/ പാക്കിസ്ഥാൻ വംശജയായ പ്രശസ്ത ഫൊട്ടോഗ്രാഫര്‍ സാനിയ ഖാനെ (29) മുൻ ഭർത്താവ് റഹീൽ അഹമ്മദ് വെടിവച്ചു കൊന്നു. സംഭവ ശേഷം സ്വയം വെടിയുതിർത്ത റഹീൽ അഹമ്മദും ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. ജോര്‍ജിയയിൽ നിന്നു യുഎസിലെത്തിയാണ് റഹീല്‍ അഹമ്മദ് സാനിയ ഖാനെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ചു ജീവനൊടുക്കിയത്. വിവാഹമോചന ത്തെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയതാണ് കൊലക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.

ഇവർ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ അഹമ്മദ്, സാനിയയുമായി വഴക്കിടുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. സമീപത്തുള്ളവര്‍ ശബ്ദം കേട്ട് പൊലീസിൽ വിവരമറിയിച്ചതോടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വീണ്ടും വെടിയൊച്ച കേട്ടു. വാതിൽ തുറക്കുമ്പോൾ ഇരുവരും വെടിയേറ്റു മരിച്ചു കിടക്കുന്നതാണ് കാണാനായത്.

സാനിയ സംഭവ സ്ഥലത്തുതന്നെ മരിച്ചു. റഹീൽ അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിവാഹ ജീവിതത്തില്‍ തനിക്കനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ ടിക് ടോക്കിലൂടെ സാനിയ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അഹമ്മദിനെ പ്രകോപിപ്പിതാനാക്കിയത്. ഇരുവരും വിവാഹ മോചിതരായിട്ട് ഒരുവർഷമായി.

Karma News Network

Recent Posts

മൂന്നാം മോദി വരുന്നു, ധ്യാനം വെറുതേ ആയില്ല, 350 സീറ്റു നേടി അധികാരത്തിലേക്ക്

മോദിയുടെ തപസ് വെറുതേ ആയില്ല. ഏറ്റവും ചുരുങ്ങിയത് 350 സീറ്റു നേടി മോദി അധികാരത്തിലേക്ക് വരും എന്ന് ഫലം. നെഹ്രുവിനെ…

12 mins ago

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കും, ഇടത് കനത്ത തിരിച്ചടി നേരിടും

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നു. ആദ്യ ഘട്ടമായി സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ടത് ടൈംസ് നൗ…

12 mins ago

രാജ്യം മോദിക്കൊപ്പം, ബിജെപിക്ക് വിജയമെന്ന് എല്ലാ സർവ്വേകളും

രാജ്യം കാത്തിരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ എത്തിതുടങ്ങി. എൻഡിഎ സർക്കാരിന് തുടർഭരണം ലഭിക്കുമെന്ന രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകളെ സാധൂകരിക്കുന്ന ഫലങ്ങളാണ്…

27 mins ago

ജീവനക്കാരുടെ സ്വർണക്കടത്ത്, അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും

കൊച്ചി: ജീവനക്കാരുടെ സ്വർണക്കടത്തിൽ അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ച് ഡിആർഐ. എയർ ഇന്ത്യ എക്സ്പ്രസിലെ സീനിയർ ക്യാമ്പിൻ ക്രൂ…

1 hour ago

വീട്ടില്‍ വ്യാജ ചാരായം നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍

തൃശൂര്‍: വീട്ടില്‍ വ്യാജ ചാരായം നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍. പരിയാരം മണലായി വേങ്ങൂരാന്‍ വീട്ടില്‍ റിജുവിനെയാണ് ചാലക്കുടി എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്…

2 hours ago

എസ്എസ്എൽസി മാർക്ക് കണക്ക് കൂട്ടിയതിൽ വീണ്ടും പിഴവ്, പരാതി

കണ്ണൂർ‌ : ഇത്തവണയും എസ്എസ്എൽസി മാർക്ക് കണക്ക് കൂട്ടിയതിൽ തെറ്റ് പറ്റിയതായി പരാതി. കണ്ണൂർ കണ്ണപ്പുരത്ത് വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസിലാണ് ​ഗുരുതര…

2 hours ago