kerala

അടിച്ചു മാറ്റിയ ചിന്തയുടെ ‘വാഴക്കുല’ക്ക് ട്രോളുകളുടെ പെരുമഴ

ശമ്പള വിവാദം തുടരുന്നതിന് മുൻപേ അടുത്ത വിവാദത്തിൽപെട്ട യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെ വാരിയിട്ടു അലക്കുകയാണ് ട്രോളർമാരും സോഷ്യൽ മീഡിയയും. പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവാണ് വീണ്ടും ചിന്താ ജെറോമിനെ വിവാദത്തിലേക്ക് തള്ളിയിട്ടിരിക്കുന്നത്. മലയാളത്തിലെ ഏറെ പ്രശസ്തമായ ‘വാഴക്കുല’ എന്ന കവിതയുടെ രചയിതാവായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്ഥാനത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേര് പ്രബന്ധത്തില്‍ രേഖപ്പെടുത്തിയതിലൂടെ ചിന്ത ആകെ കുഴപ്പത്തിൽ പെട്ടിരിക്കുകയാണ്.

വാർത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ഡോക്ടറേറ്റ് നേടിയ ചിന്തക്കും നൽകിയ കേരള സർവകലാശാലക്കുമെതിരെ ട്രോളുകാളാൽ നിറഞ്ഞിരിക്കുക യാണ്. 2021ലാണ് ചിന്തയ്ക്ക് ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’എന്ന വിഷയത്തിൽ ഡോക്ടറേറ്റ് കിട്ടുന്നത്.

അബദ്ധം കയറിക്കൂടിയത് എങ്ങനെയാണെന്നറിയില്ലെന്നു പറഞ്ഞതിലും ചിന്ത കുടുങ്ങി. പ്രബന്ധം ഒരു തവണ പോലും വായിച്ചില്ലേ? എന്നാണ് ചോദ്യം ഉയരുന്നത്. വൈലോപ്പിള്ളി എന്നുതന്നെയല്ലേ വെള്ളാപ്പള്ളി എന്നല്ലല്ലോ എന്ന് ഉറപ്പിക്കണമെന്നാണ് ട്രോളുകളിൽ ഒന്ന്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തില ആദ്യ അധ്യായത്തില്‍തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്.

ഏതായാലും ചിന്തയും ‘വൈലോപ്പിള്ളിയുടെ വാഴക്കുലയും’ സമൂഹമാധ്യമത്തിൽ വലിയ ചർച്ചയായി. ഒരു വാഴക്കുല വരെ വിട്ട് തരാൻ മടിക്കുന്നത് സ്വാർത്ഥതയുടെ രാഷ്ട്രീയമാണെന്നാണ് പരിഹാസം. ചങ്ങമ്പുഴയുടെ വാഴക്കുല എടുത്ത് വൈലോപ്പിള്ളിക്ക് കൊടുത്ത സഖാവ് ചിന്തയ്ക്ക് ഡോക്ടറേറ്റ് കൊടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പിന് നൂറ് നൂറ് ചുവപ്പൻ അഭിവാദ്യങ്ങളെന്നും സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്.

വാഴക്കുലയുമായി നിൽക്കുന്ന ചിന്തയുടെ ചിത്രങ്ങളും സമൂഹമാധ്യമത്തിലെ തുടങ്ങി.. ‘വളരെ കഷ്ടപ്പെട്ട് ഗവേഷണം നടത്തി കണ്ടുപിടിച്ച സംഗതിയാണു ആ വാഴക്കുല വൈലോപ്പിള്ളിയുടേതാണെന്ന്. എന്നിട്ടിപ്പോ ആളുകളു പറയുന്നത് മോഷ്ടിച്ച കുല മാറിപ്പോയീന്ന്’ എന്നായിരുന്നു ഒരാൾ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ചിന്തയും ഗൈഡും ഈ വലിയ പിഴവ് കണ്ടെത്തിയില്ല. സര്‍വകലാശാലയുടെ വിവിധ സമിതികളോ വിദഗ്ധരോ ഗവേഷണബിരുദം നല്‍കുന്നതിന് മുൻപ് ഈ വലിയ തെറ്റ് കണ്ടുപിടിച്ചില്ല എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്. ‘സംഗതി’ആരും വായിട്ടില്ലെ? എന്നാണ് ഏവരുടെയും ചോദ്യം.

Karma News Network

Recent Posts

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

26 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

31 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

59 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

1 hour ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

1 hour ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

2 hours ago