topnews

ഭരണത്തുടര്‍ച്ച ഉറപ്പ്‌; എല്‍ഡിഎഫിന് വളരെ വലിയ വിജയ സാധ്യതയെന്ന് എ വിജയരാഘവന്‍

സംസ്ഥാനത്തു വോട്ടെണ്ണല്‍ ആരംഭിക്കുമ്പോൾ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എല്‍ഡിഎഫ്. പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും എല്‍ഡിഎഫിന് വളരെ വലിയ വിജയ സാധ്യതയുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

തുടക്കമുതലെ നല്ല പ്രതീക്ഷ തന്നെയാണുള്ളതെന്ന് കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ നല്ല വിജയം ലഭിക്കുമെന്നാണ് വിശ്വാസം. തന്റെ മാത്രമല്ല മണ്ഡലത്തിലെ ജനങ്ങളുടെയും ആത്മവിശ്വാസം അതാണ്. സംസ്ഥാനത്ത് ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ടെന്നും കടകംപള്ളി.

അതേസമയം വോട്ടെണ്ണല്‍ ദിവസം പുതുപ്പള്ളി പള്ളിയില്‍ പ്രാത്ഥിക്കാനെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. അമ്പലത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പാലായില്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. വലിയ ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Karma News Editorial

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

4 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

4 hours ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

5 hours ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

5 hours ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

6 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

6 hours ago