entertainment

ഉണ്ണി മുകുന്ദന്റെ പോസ്റ്റിലെ അഭിപ്രായപ്രകടനം, സന്തോഷ് കീഴാറ്റൂരിന് വധ ഭീഷണി

നടന്‍ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ നടന്‍ സന്തോഷ് കീഴാറ്റൂര്‍ വന്‍ വിവാദത്തിലാണ് പെട്ടത്. സന്തോഷിനെതിരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണവും ഉണ്ടായി. എന്നാല്‍ ഇപ്പോള്‍ തനിക്ക് ഈ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ വധഭീഷണി ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് സന്തോഷ് കീഴാറ്റൂര്‍.

നടന്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ സന്തോഷ് നല്‍കിയ കമന്റിന്റെ പേരിലാണ് സൈബര്‍ ആക്രമണം. സന്തോഷ് കീഴാറ്റൂരിന്റെ കമന്റിനെ പ്രതിരോധിച്ച് ഉണ്ണി മുകുന്ദന്‍ മറുപടിയുമിട്ടു. ഇതിന് പിന്നാലെയാണ്, സന്തോഷിനെതിരെ സൈബറിടത്തില്‍ പ്രതിഷേധമുയര്‍ന്നത്. പിന്നീട് ഇത് തന്നെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ സൈബര്‍ ആക്രമണമായി മാറുകയായിരുന്നുവെന്നും, ഇന്റര്‍നെറ്റ് കോളിലൂടെ വധഭീഷണി വന്നതായും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.

ഹനുമാന്‍ വിഗ്രഹവുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് എല്ലാവര്‍ക്കും ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്നായിരുന്നു ഉണ്ണി മുകുന്ദന്‍ രംഗത്ത് എത്തിയത്. എന്നാല്‍ ഈ പോസ്റ്റനു താഴെ വിവാദ കമന്റുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍ എത്തി. സന്തോഷ് കീഴാറ്റൂരിന് ഉണ്ണി മുകുന്ദന്‍ ചുട്ട മറുപടി കൂടി നല്‍കിയതോടെ സംഭവം വിവാദമായി.

ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തത്. സംഭവം വിവാദമാകുകയും നിരവധിപ്പേര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തതോടെ ഉണ്ണി മുകുന്ദന്‍ കമന്റിന് മറുപടി നല്‍കുകയായിരുന്നു.

ചേട്ടാ… നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവാണ്. അതുകൊണ്ട് മാന്യമായി പറയാം. ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുളള കമന്റ് ഇട്ട് സ്വന്തം വില കളയരുത് എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി. നിരവധി പേരാണ് ഉണ്ണി മുകുന്ദന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്ത് എത്തുന്നത്.

Karma News Network

Recent Posts

വൈദ്യുതി ഉപയോഗം താങ്ങാവുന്നതിനും അപ്പുറം, സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ. പീക്ക് ടൈമിലാണ് വൈദ്യുതി സർവ്വകാല റെക്കോർഡിലെത്തിയത്.5,608 മെഗാവാട്ടിലേക്കാണ്…

23 mins ago

പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു, ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘർഷം

ആലപ്പുഴ: പ്രസവത്തെ തുടർന്നുണ്ടായ അണുബാധയേറ്റ് യുവതിക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. പ്രസവത്തെ തുടർന്നാണ് ഷിബിനയ്‌ക്ക് അണുബാധയേറ്റതെന്ന് ബന്ധുക്കൾ…

45 mins ago

പാലക്കാട് ജീവനെടുത്ത് ചൂട് , സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

പാലക്കാട്: സൂര്യാഘാതമേറ്റ് വയോധിക മരിച്ചു.എലപ്പുള്ളി സ്വദേശിനി ലക്ഷ്മി(90) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഇവരെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ്…

1 hour ago

വർമ്മ സാറേ, തന്റെ തന്തയല്ല എന്റെ തന്ത, ഗോകുലം ഗോപാലൻ 10കോടിക്ക് നോട്ടീസ്, ചുട്ട മറുപടി നൽകി ശോഭാ സുരേന്ദ്രൻ

ഗോകുലം ഗോപാലനും ബിജെപി നേതാവ് ശോഭ സുരേന്ദ്രനുമായുള്ള പോര് മുറുകുന്നു. വാർത്ത സമ്മേളനത്തിൽ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് എന്ന്…

1 hour ago

നിന്റെ തന്തയുടെ വകയാണോ റോഡെന്ന് ചോദിച്ചു, ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി, കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പ്രതികരണം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പ്രതികരണവുമായി കെ.എസ്.ആര്‍.ടി.സി ഡ്രൈവർ. നിന്റെ തന്തയുടെ വകയാണോ…

2 hours ago

വീണ്ടും കാട്ടാന ആക്രമണം, വയനാട്ടിൽ ഒരാൾക്ക് പരിക്ക്

വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ചേകാടി സ്വദേശിയായ 58 കാരനാണ് പരിക്കേറ്റത്. ആടുകളെ മേയ്‌ക്കുന്ന സമയത്ത് കാട്ടാന…

2 hours ago