കോഴിക്കോട് : കള്ളവോട്ട് ചെയ്യാനെത്തിയ യുവാവിന് പിടിവീണു. നാദാപുരത്താണ് സംഭവം. വിദേശത്ത് ജോലി ചെയ്തിരുന്ന അസിനാസ് എന്ന വ്യക്തിയുടെ വോട്ടാണ് ആൾമാറാട്ടം നടത്തി രേഖപ്പെടുത്താൻ ഇയാൾ ശ്രമിച്ചത്. കള്ളവോട്ട് രേഖപ്പെടുത്താൻ വന്നതാണെന്ന് മനസിലായതോടെ യുവാവിനെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു വയ്ക്കുകയായിരുന്നു.
നാദാപുരം നിയോജക മണ്ഡലത്തിലെ 25-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് രേഖപ്പെടുത്താൻ ശ്രമം നടന്നത്. ബൂത്ത് പ്രവർത്തിക്കുന്ന തൂണേരി കണ്ണംങ്കൈ ഗവൺമെന്റ് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്താൻ ഇയാൾ ശ്രമിക്കുന്നതിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടമാണെന്ന് വ്യക്തമായത്.
പിന്നാലെ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും പൊലീസ് പിടികൂടിയിരുന്നു. കള്ളവോട്ട് ചെയ്യാനെത്തിയ ആറാം മൈൽ സ്വദേശി ബിജുവിനെയാണ് ബൂത്ത് ഏജന്റുമാർ പിടികൂടിയത്.
മലപ്പുറം∙ ഓൺലൈൻ പർച്ചേസ് പ്ലാറ്റ്ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന ഒരുക്കിയ സംഘത്തിന് വണ്ടൂർ എക്സൈസ് പൂട്ടിട്ടു. വാട്സാപ്പ് നമ്പറിൽ…
പ്രധാന ഹൈന്ദവ തീർഥാടന കേന്ദ്രമായ കൊട്ടിയൂരിൽ വൈശാഖ മഹോൽസവത്തിനു ജന ലക്ഷങ്ങൾ. കണ്ണൂരിലേ സഹ്യ പർവതത്തിൽ സ്ഥിതി ചെയ്യുന്ന കാനന…
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക മൂന്നു ദിവസങ്ങളിലായി 45 മണിക്കൂര്‍.30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍…
വൻ സാമ്പത്തിക തട്ടിപ്പു കേസിൽ മുഖ്യകണ്ണി ആയിട്ടുള SPC ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേൽ അറസ്റ്റിലായതിനു…
Karma Video Story ലോകത്ത് ഒരേ സമയം 4 യുദ്ധങ്ങൾ നടക്കുന്നു. പാലസ്തീന് പിന്തുണ;ഉക്രയിനിൽ 70000 മരണം,അർമേനിയയിൽ ലക്ഷത്തിലധികം ക്രിസ്ത്യാനികൾ…
കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ നടക്കുന്ന പിന്നാമ്പുറകരുനീക്കങ്ങൾ സംബന്ധിച്ച് ബലമായ ആശങ്കകൾ ഉണ്ടെന്ന് അഡ്വ. സംഗീത…