crime

മലപ്പുറത്ത് എം.ഡി.എം.എ വില്പന നടത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ

മലപ്പുറത്ത് കാറിൽ എംഡിഎംഎ വില്പന നടത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്സീന, സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷിർ എന്നിവർ പൊലീസിന്റെ പിടിയിലായത്.

അരീക്കോട് പത്തനാപുരം പള്ളിക്കലിലാണ് സംഭവം. ദമ്പതികളെന്ന വ്യാജേനയാണ് ലഹരി കടത്ത്. പരിശോധന ഒഴിവാക്കി രക്ഷപ്പെടാൻ വേണ്ടിയാണ് സ്ത്രീകളെ കാരിയർമാരാക്കുന്നത്. ഇവർ ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണെന്ന് പൊലീസ് പറഞ്ഞു. വിപണിയിൽ 1.5 ലക്ഷം രൂപ വിലവരുന്ന 31 ​ഗ്രാം എം.എഡി.എം.എയാണ് ഇവരിൽ നിന്ന് പിടികൂടിയത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് എസ്.ഐയുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞുള്ള പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.

Karma News Network

Recent Posts

ബസുകള്‍ വൈകിയാൽ ടിക്കറ്റ് തുക തിരികെ നല്‍കും, നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥര്‍യ്ക്ക് പിഴ

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൈകിയാൽ ഇനി ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാന്‍…

2 mins ago

കുതിരാന്‍ തുരങ്കം സുരക്ഷാ ഭീഷണിയില്‍, ശുദ്ധവായു ഇല്ല, ഹെഡ്‌ലൈറ്റ് വേണം, കറന്റ് പോയാൽ ജനറേറ്ററില്ല

പാലക്കാട്; കുതിരാന്‍ തുരങ്കം സുരക്ഷാ ഭീഷണിയില്‍. തുരങ്കത്തിനുള്ളില്‍ വൈദ്യുതി അടിക്കടി മുടങ്ങുന്നതാണ് തുരങ്കത്തില്‍ ജീവന്‍ ഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ രണ്ടു…

14 mins ago

കൂൺ കഴിച്ച് നാലംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധ, സംഭവം നാദാപുരത്ത്

നാദാപുരം : കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. വരിക്കോളി സ്വദേശികളായ പൊക്കൻ…

32 mins ago

ഞാൻ ആർ എസ് എസുകാരൻ, ഇനി ആർ എസ് എസിലേക്ക്- ജസ്റ്റീസ് ചിറ്റ രഞ്ജൻ

ഞാൻ ആർ എസ് എസുകാരനായിരുന്നു. 37 വർഷമായി പ്രൊഫഷണൽ കാരണങ്ങളാൽ ആർഎസ്എസിൽ നിന്ന് വിട്ടുനിന്നതിന് ശേഷം വീണ്ടും ആർഎസ്എസിൽ പ്രവർത്തിക്കാൻ…

41 mins ago

കടവരാന്തയില്‍ കയറി നിന്ന 19 കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം; സര്‍വീസ് വയറിലെ ചോര്‍ച്ച മൂലമെന്ന് കെഎസ്ഇബി

കോഴിക്കോട്: മഴയത്ത് കടവരാന്തയില്‍ കയറി നിന്ന 19 കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിശദീകരണവുമായി കെ എസ് ഇ ബി.…

53 mins ago

മോഹൻലാൽ ആദ്യമായി പെണ്ണ് കാണുന്നത് എന്റെ ബെഡ് റൂമിൽ വച്ച്, ഞാൻ ആയിരുന്നു അതിന്റെ മീഡിയേറ്റർ- വെളിപ്പെടുത്തൽ

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ 64ാം ജന്മദിനമാണിന്ന്. രാവിലെ മുതൽ ഒട്ടനവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്. ഇതരഭാഷാ…

57 mins ago