kerala

ഡൽഹി പൊലീസിനെതിരെ രാജ്യസഭാധ്യക്ഷന് പരാതി നൽകുമെന്ന് എ.എം.റഹീം എം.പി

ഡൽഹി പൊലീസിനെതിരെ രാജ്യസഭാധ്യക്ഷന് പരാതി നൽകുമെന്ന് എ.എം.റഹീം എം.പി. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിന് കസ്റ്റഡിയിൽ എടുത്ത റഹീമിനെ ഇന്ന് പുലർച്ചെയാണ് ഡൽഹി പൊലീസ് വിട്ടയച്ചത്. 10 മണിക്കൂർ കസ്റ്റഡിയിൽവച്ചശേഷം പ്രതിയല്ലെന്ന് അറിയിച്ചു. എംപി എന്ന നിലയിലുള്ള അവകാശങ്ങൾ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. റഹീമിനെതിരായ പൊലീസ് കയ്യേറ്റത്തിനെതിരെ സിപിഐഎം എം.പിമാർ രാജ്യസഭാ അധ്യക്ഷന് പരാതി നൽകിയിരുന്നു.

‘രാത്രിയിൽ വൈദ്യപരിശോധന വരെ പൂർത്തിയാക്കിയ ശേഷമാണ് പ്രതിയല്ലെന്ന് പൊലീസ് പറയുന്നത്. അതിശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം. ഇപ്പോഴും നേതാക്കൾ കസ്റ്റഡിയിലാണ്. വരും മണിക്കൂറുകളിൽ മറ്റ് എൽഡിഎഫ് നേതാക്കളുമായി കൂടികാഴ്ച നടത്തി കൂടുതൽ പ്രതിഷേധങ്ങൾ നടത്തും. കേന്ദ്രസർക്കാർ സമൂഹത്തെ സൈന്യവത്‌കരിക്കുന്നു, സൈന്യത്തെ കരാർവത്കരിക്കുന്നു. അധികം വൈകാതെ പ്രൈവറ്റ് ആർമികളുള്ള രാജ്യമായി ഇന്ത്യയെ മാറ്റുന്നു. അംബാനി റജിമെന്റൊക്കെ അധികം വൈകാതെ അതിർത്തിയിൽ കാണേണ്ടിവരും’-എ.എം.റഹ എം.പി പറഞ്ഞു

എംപിയാണെന്ന പരിഗണന പോലും ഇല്ലാതെയാണ് പ്രതിഷേധിച്ച തനിക്കെതിരെ പൊലീസ് നടപടിയെടുത്തതെന്ന് എ എ റഹീം ആരോപിച്ചിരുന്നു. ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദ ഡൽഹി പൊലീസ് ലംഘിച്ചുവെന്ന് ആരോപിച്ച് എംപിക്കെതിരായ കയ്യേറ്റത്തിൽ സിപിഐഎം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചിട്ടുണ്ട്. എംപിയേയും വനിതാ പ്രവർത്തകരേയും മർദ്ദിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം എംപിമാർ ആവശ്യപ്പെട്ടിരുന്നു. റഹീമിനെ കൂടാതെ എസ്.എഫ്.ഐ നേതാക്കളായ ഐഷെ ഘോഷ്, ഹിമംഗ രാജ് ഭട്ടാചാര്യ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

Karma News Network

Recent Posts

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

12 mins ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

1 hour ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

3 hours ago