topnews

ഇനി ആധാര്‍ കാര്‍ഡിലെ ഫോട്ടോയും എളുപ്പത്തില്‍ മാറ്റാം

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒന്നായ ആധാര്‍ കാര്‍ഡില്‍ ഉപഭോക്താക്കള്‍ക്ക് ഇനി ഫോട്ടോയും എളുപ്പത്തില്‍ മാറ്റാം.
പേര് ജനന തീയ്യതി ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ മാറ്റുന്നതു പോലെ തന്നെ വളരെ എളുപ്പത്തില്‍ തന്നെ ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറ്റാം. ഇതിനായി അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ പോകുക. ശേഷം അവിടെ നിന്ന് ആധാര്‍ എക്‌സിക്യൂട്ടീവിന്റെ സഹായത്തോടെ ആളുകള്‍ക്ക് ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറ്റാനാകും.

25 രൂപയും ജിഎസ്ടിയുമാണ് ഫോട്ടോ മാറ്റുന്നതിന് ചാര്‍ജായി ഈടാക്കുക. യുഐഡിഎഐ വെബ്സൈറ്റ് വഴി ഫോട്ടോ മാറ്റുന്നതിനുള്ള അഭ്യര്‍ത്ഥന സമര്‍പ്പിച്ച് കഴിഞ്ഞാല്‍ കാര്‍ഡ് ഉടമയ്ക്ക് ഒരു യുആര്‍എന്‍ നമ്പറും അക്ക്നോളഡ്ജ്മെന്റ് സ്ലിപ്പും ലഭിക്കും. അതിനായി ആദ്യം ആധാര്‍ എന്റോള്‍മെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക. പിന്നീട് പൂരിപ്പിച്ച ഫോമുമായി അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ പോകുക. അവിടെ നിന്ന് ഫോമിലെ വിവരങ്ങള്‍ വെച്ച് ആധാര്‍ എക്സിക്യൂട്ടീവ് ബയോ മെട്രിക് വിശദാംശങ്ങള്‍ ശേഖരിക്കും.

തുടര്‍ന്ന് ഫോട്ടോ എടുക്കും. തുടര്‍ന്ന് ചാര്‍ജ് ഈടാക്കിയതിന് ശേഷം സ്ലിപ്പും യുആര്‍എന്‍ നമ്പറും നല്‍കും. ഈ യുആര്‍എന്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഫോട്ടോ അപ്‌ഡേറ്റ് ചെയ്തതിന് ശേഷം പുതിയ ഫോട്ടോയോടു കൂടിയ ആധാര്‍ കാര്‍ഡ് യുഐഡിഎഐ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Karma News Editorial

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

8 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

23 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago