national

ഗുജറാത്തിൽ എഎപി എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് സൂചന

അഹമ്മദാബാദ്. ഗുജറാത്തില്‍ വീണ്ടും എഎപിക്ക് വന്‍ തിരിച്ചടി. എഎപിയുടെ വിജയിച്ച അഞ്ച് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി എംഎല്‍എമാര്‍ നിരന്തരം ബിജെപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും വിവരമുണ്ട്. തിരഞ്ഞെടുപ്പില്‍ വന്‍ വിജയം പ്രതീക്ഷിച്ച് മത്സരത്തിനിറങ്ങിയ എഎ പി പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവെയ്ക്കുവാന്‍ കഴിയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തിരിച്ചടി. 12.92 ശതമാനം വോട്ട് നേടിയ പാര്‍ട്ടിക്ക് അഞ്ച് എം എല്‍ എമാരാണ് ലഭിച്ചത്.

എഎപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഭൂപത് ഭയാനി ഞായറാഴ്ച ബിജെപിയില്‍ ചേരുമെന്നാണ് ലഭിക്കുന്ന വിവരം. ജുനാഗഡ് ജില്ലയിലെ വിശ്വദര്‍ മണ്ഡലത്തില്‍ നിന്നുള്ള എ എപി എംഎല്‍എയാണ് അദ്ദേഹം. ആം ആദ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ചില മാധ്യമങ്ങളോട് എം എല്‍ എ പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട. അതേസമയം വാര്‍ത്തകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എംഎല്‍എ ഭൂപത് ഭയാനി രംഗത്തെത്തി.

ബിജെപി സംസ്ഥാ നേതൃത്വം എം എല്‍ എമാരുമായി ചര്‍ച്ച നടത്തുകയാണെന്നും. ഭൂപത് ഭയാനി ഞായറാഴ്ച വാര്‍ത്ത സമ്മേളനം വിളിച്ച് ബി ജെ പിയില്‍ ചേരുന്ന കാര്യം വ്യക്തമാക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. ദെദിയാപദ മണ്ഡലത്തില്‍ നിന്നും വിജയിച്ച ചൈതര്‍ വാസവ, ജംജോധ്പുരില്‍ നിന്നും വിജയിച്ച ഹേമന്ത് ബാവ, ബോട്ടാഡ് മണ്ഡലത്തില്‍ നിന്നും വിജയിച്ച ഉമേഷ് മകവാന, ഗരിയധറില്‍ നിന്നും വിജയിച്ച സുധീര്‍ വഘാനി എന്നിവരാണ് ബിജെപിയില്‍ ചേരുന്നത്.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, ഏജൻസികൾ നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

7 seconds ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

30 seconds ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

17 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

25 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

26 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

58 mins ago