topnews

തിരുവനന്തപുരം നഗരസഭയുടെ പേരിൽ സാമൂഹ്യവിരുദ്ധർ പണപ്പിരിവ് നടത്തുന്നു; ജാഗ്രത പുലർത്തണമെന്ന് മേയർ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭയുടെ പേരിൽ ചില സാമൂഹ്യവിരുദ്ധർ പണപ്പിരിവ് നടത്തുന്നുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ. നഗരസഭയുടെ പേരിൽ സ്‌പോർട്‌സ് ടർഫുകളിൽ നിന്നാണ് പണപ്പിരിവ് നടക്കുന്നത്. നഗരസഭ ഇത്തരത്തിൽ ടർഫുകൾക്ക് മേൽ യാതൊരു നികുതിയും ഫീസുകളും നിശ്ചയിച്ചിട്ടില്ലെന്നും എന്നാൽ ലൈസൻസ്, നികുതി, രജിസ്‌ട്രേഷൻ എന്നിവയുടെ പേരിൽ ടർഫ് ഉടമകളിൽ നിന്ന് പണം ആവശ്യപ്പെടുന്നുണ്ടെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു.

ടർഫുകളുടെ നികുതി സംബന്ധിച്ച നിർദേശങ്ങളും വിശദമായ ബൈലോയും തയാറാക്കി വരുന്നതേയുള്ളൂ. അതിന്മേൽ നഗരസഭാ കൗൺസിൽ തീരുമാനങ്ങൾ എടുത്തിട്ടില്ല. ഇത്തരം വ്യാജന്മാരുടെ പണപ്പിരിവിനെതിരെ നഗരവാസികൾ ജാഗ്രത പുലർത്തണം. ഇവരെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ നഗരസഭയിൽ ഉടൻ തന്നെ അറിയിക്കണം. ഇവർക്കതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും മേയർ കൂട്ടിച്ചേർത്തു.

ആര്യാ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

വ്യാജന്മാർക്കെതിരെ ജാഗ്രത പുലർത്തുക.

തിരുവനന്തപുരം നഗരസഭയുടെ പേരിൽ സ്‌പോർട്‌സ് ടർഫുകളിൽ നിന്നും ചില സാമൂഹ്യവിരുദ്ധർ പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു. ലൈസൻസ് , നികുതി, രജിസ്‌ട്രേഷൻ എന്നൊക്കെ പറഞ്ഞാണ് ഇവർ ടർഫ് ഉടമകളിൽ നിന്ന് പണം ആവശ്യപ്പെടുന്നത്. നഗരസഭ ഇത്തരത്തിൽ ടർഫുകൾക്ക് മേൽ യാതൊരു നികുതിയും ഫീസുകളും നിശ്ചയിച്ചിട്ടില്ല. ടർഫുകളുടെ നികുതി സംബന്ധിച്ച നിർദ്ദേശങ്ങളും വിശദമായ ബൈലോയും തയാറാക്കി വരുന്നതേയുള്ളൂ. അതിന്മേൽ നഗരസഭാ കൗൺസിൽ തീരുമാനങ്ങൾ എടുത്തിട്ടില്ല. അതുകൊണ്ട് ഇത്തരം വ്യാജന്മാരുടെ പണപ്പിരിവിനെതിരെ നഗരവാസികൾ ജാഗ്രത പുലർത്തണം. ഇത്തരക്കാരെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ നഗരസഭയിൽ ഉടൻ തന്നെ അറിയിക്കണം. ഇവർക്കതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്.

ആര്യ രാജേന്ദ്രൻ.എസ്
മേയർ, തിരുവനന്തപുരം നഗരസഭ

Karma News Editorial

Recent Posts

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ…

5 mins ago

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

27 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

37 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago