entertainment

കാപട്യമില്ലാത്ത നല്ലൊരു മനുഷ്യൻ, എന്ത് പ്രശ്നം ഉണ്ടെങ്കിലും നമുക്ക് സുരേഷേട്ടനോട് പറയാം- അഭിരാമി

സുരേഷ് ​ഗോപി നായകനായി എത്തുന്ന പുതിയ ചിത്രം റിലീസിന് ഒരുങ്ങുകകയാണ്. ‘അഞ്ചാം പാതിര’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ​ഗരുഡൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നവംബറിൽ പ്രേക്ഷകർക്ക് മുന്നിലെത്തും.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപിയെപ്പറ്റി അഭിരാമി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയുമായുള്ള ബന്ധത്തെപ്പറ്റിയുള്ള ചോദ്യത്തിനാണ് താരം ഉത്തരം നല്‍കിയിരിക്കുന്നത്. സുരേഷ് ഗോപി നല്ല ഒരു മനുഷ്യനാണെന്നും കാപട്യം തീരെ ഇല്ലെന്നും അഭിരാമി പറയുന്നു.

‘പണ്ട് എങ്ങനെയാണോ അതേപോലെ തന്നെയാണ് സുരേഷേട്ടൻ ഇന്നും. മാറ്റങ്ങളൊന്നും എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. അദ്ദേഹം നല്ലൊരു സഹോദരനാണ്. സുരേഷേട്ടൻ ഒരാളെ ഇഷ്ടപ്പെടുകയാണെങ്കില്‍ അദ്ദേഹം അവരെ ആത്മാര്‍ത്ഥമായി സംരക്ഷിക്കും. എന്തെങ്കിലും പ്രശ്നം വരുകയാണെങ്കില്‍ നമുക്ക് സുരേഷേട്ടനോട് പറയാം. അദ്ദേഹം നമ്മളെ ഉറപ്പായും സഹായിക്കും. നല്ലൊരു മനുഷ്യനാണ്. ഇൻഡസ്ട്രിയുടെ ഒരു കാപട്യമൊന്നും ഇല്ലാത്ത സാധാരണക്കാരനാണ് സുരേഷേട്ടൻ. അദ്ദേഹത്തിന്റെ ചിന്താധാരകളും രാഷ്‌ട്രീയവുമെല്ലാം അദ്ദേഹത്തിന്റെ മാത്രമാണ്. അത് സുരേഷേട്ടന്റെ ഇഷ്ടമാണ്. ഒരു മനുഷ്യൻ എന്ന നിലയില്‍ അദ്ദേഹം നല്ലൊരു വ്യക്തിയാണ്’- അഭിരാമി പറഞ്ഞു.

ഒരു പൊലീസ് ഓഫീസറുടെയും കോളേജ് പ്രൊഫസറുടെയും കഥ പറയുന്ന ചിത്രമാണ് ​ഗരുഡൻ. ലീഗൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തത് അരുൺ വർമയാണ്. സിദ്ദിഖ്, ദിലീഷ് പോത്തൻ,ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ,സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്,മാളവിക, ജോസുകുട്ടി,ചൈതന്യ പ്രകാശ് തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. മാജിക്‌ ഫ്രെയിംസ് ആണ് നിര്‍മാണം.

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

16 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

26 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

45 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

48 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

2 hours ago