topnews

സർക്കാർ നെയ്തുശാലയിൽ നിന്നും 25 ലക്ഷം രൂപയുടെ യന്ത്രങ്ങൾ മോഷണം പോയി

തിരുവനന്തപുരം. സര്‍ക്കാര്‍ നെയ്ത്തു ശാലയില്‍ നിന്നും ലക്ഷങ്ങള്‍ വില വരുന്ന യന്ത്രങ്ങള്‍ മോഷണം പോയി. പൂട്ടിക്കിടക്കുന്ന തിരുവനന്തപുരം ഉച്ചക്കടയില്‍ സര്‍ക്കാര്‍ നെയ്ത്തുശാലയില്‍ നിന്നാണ് യന്ത്രങ്ങള്‍ മോഷണം പോയത്. 25 ലക്ഷം വില വരുന്ന യന്ത്രങ്ങള്‍ മോഷണം പോയതായിട്ടാണ് വിവരം. അറ്റകുറ്റ പണികള്‍ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

നെയ്ത്ത് ശാലയിലെ ട്രാന്‍സ്‌ഫോമറും ജനറേറ്ററുമാണ് മോഷണം പോയത്. പൂട്ടിക്കിടക്കുകയായിരുന്ന സ്ഥാപനത്തിന്റെ ഷട്ടര്‍ മുകളില്‍ നിന്നും പൊളിച്ചായിരുന്നു കവര്‍ച്ച നടത്തിയത്. മുമ്പും ഇവിടെ നിന്നും മോഷണം നടന്നിട്ടുണ്ട്. അഞ്ച് മാസം മുമ്പ് ചെമ്പ് കമ്പിയും ഇലക്ട്രിക് വയറുകളുമാണ് മോഷണം പോയത്.

ഇലക്ട്രിക് ജോലികള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു സംഭവം പുറത്തിറഞ്ഞത്. രണ്ട് ജനറേറ്ററുകള്‍ നശിപ്പിക്കുകയും ഒരു ട്രാന്‍സ്‌ഫോമറിന്റെ കണ്‍ട്രോള്‍ പാനല്‍ നശിപ്പിച്ച് സാധനങ്ങള്‍ എല്ലാം കവര്‍ന്നുകൊണ്ട് പോയി.

Karma News Network

Recent Posts

തന്നെക്കാൾ ജനപ്രീതി ഗവർണർക്ക്, ബോസിനെ ഒതുക്കാൻ മമത വിചാരിക്കുന്നത് പോലെ എളുപ്പമല്ല

തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന്‌ ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…

7 hours ago

പക്ഷിപ്പനി, പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…

7 hours ago

ആദരാഞ്ജലികളര്‍പ്പിച്ച് നാട്, കുവൈത്ത് ദുരന്തത്തില്‍ മരിച്ച 4 പേര്‍ക്ക് കൂടി കണ്ണീരോടെ വിട

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…

8 hours ago

പൊലീസുകാർ തമ്മിൽ കയ്യാങ്കളി, ചിങ്ങവനം സ്റ്റേഷനിലെ 2 സിപിഒമാർക്ക് സസ്പെൻഷൻ

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…

9 hours ago

കർണ്ണാടക സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി

കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ്‌ വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ്‌ സംസ്ഥാന…

9 hours ago

ഇന്ദിര രാഷ്ട്രമാതാവ്! മിസ്റ്റർ ഗോപിക്ക് എന്തുപറ്റി എന്ന് കേന്ദ്ര ബിജെപി

കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…

9 hours ago