topnews

വനിതാ മജിസ്ട്രേറ്റിനെ കുത്താൻ ശ്രമിച്ച് പൊലീസ് ഹാജരാക്കിയ 15കാരനായ പ്രതി , സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : പൊലീസ് ഹാജരാക്കിയ 15കാരനായ പ്രതി കയ്യിലൊളിപ്പിച്ച കത്തികൊണ്ട് വനിതാ മജിസ്ട്രേട്ടിനെ കുത്താൻ ശ്രമിച്ചു. ലഹരിമരുന്നിന് അടിമപ്പെട്ട കുട്ടിയെ മജിസ്ട്രേട്ടിന്റെ വീട്ടിൽ പൊലീസ് രാത്രിയിൽ ഹാജരാക്കിയപ്പോഴാണു സംഭവം. ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ കയ്യിൽ കുത്തി സ്വയം മുറിവേൽപിച്ചു. ഈ സമയം ചേംബറിനു പുറത്തായിരുന്ന പൊലീസുകാർ ബഹളം കേട്ട് ഓടിയെത്തി. പിന്നാലെ കുട്ടിയെ പിടികൂടി.

പിന്നാലെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ജുവനൈൽ ഹോമിലേക്കു മാറ്റി. സംഭവം മജിസ്ട്രേട്ട് രേഖാമൂലം രാത്രി തന്നെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുഖേന ഹൈക്കോടതിയെ അറിയിച്ചു. ബുധനാഴ്ച രാത്രി പത്തോടെയാണ് പതിനഞ്ചുകാരനെ ജുഡീഷ്യൽ ഒന്നാം ക്ലാസ് (രണ്ട്) മജിസ്ട്രേട്ട് എ.അനീസയുടെ മുൻപാകെ ഹാജരാക്കിയത്.

മകൻ ലഹരിക്ക് അടിമയാണെന്നും വീട്ടിൽ ബഹളമുണ്ടാക്കുന്നുവെന്നും അമ്മയാണ് പോലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് എത്തണമെന്നും മകനെ ജുവനൈൽ ഹോമിലാക്കണം എന്നും അമ്മ ആവശ്യപ്പെട്ടു. തുടർന്നു പൊലീസ് സംഘം വീട്ടിലെത്തി കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു. എന്നാൽ ‘അമ്മ മജിസ്ട്രേട്ടിനോടു സംസാരിക്കുമ്പോഴാണ് കുട്ടി അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് മജിസ്ട്രേട്ടിനെ കുത്താൻ ശ്രമിക്കുകയായിരുന്നു.

Karma News Network

Recent Posts

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

11 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

12 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

51 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

52 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

1 hour ago