Categories: kerala

യുവതിക്ക് നേരെ ആസിഡ് ആക്രമണം, സംഭവം പാലക്കാട്, മുൻ ഭർത്താവ് അറസ്റ്റിൽ

പാലക്കാട് : മുൻ ഭർത്താവ് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി പാലക്കാട് ഒലവക്കോട് താണാവിലാണ് സംഭവം. ഇവിടെ ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിയായ ബർഷീനയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവമുണ്ടായത്. ദ്രാവകം നിറച്ച ഒരു കുപ്പിയുമായിട്ടാണ് പ്രതി സ്ഥലത്ത് എത്തിയത്.

ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് കൈയിൽ കരുതിയിരുന്ന ആസിഡ് ബർഷീനയുടെ മുഖത്തേക്ക് ഒഴിച്ചത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ കാജാ ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാരമായി പൊള്ളലേറ്റ ബർഷീനയെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മുഖത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ട്.

ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കാജാ ഹുസൈനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ ഇപ്പോൾ ഹേമാംബിക നഗർ പൊലീസിന്റെ കസ്റ്റഡിയിലാണ്. അക്രമത്തിന് പിന്നിലെ കാരണം പൊലീസ് അന്വേഷിക്കുകയാണ്. ബർഷീനയും കാജാ ഹുസൈനും ഏറെക്കാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു.

karma News Network

Recent Posts

കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ല്, സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം നാലുപേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ നടപടി. സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം നാലുപേർക്ക് സസ്പൻഷൻ. സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം…

24 mins ago

ഡിവൈഎസ്‌പിക്കും പോലീസ് ഏമാന്മാർക്കും ​ഗുണ്ടാനേതാവിന്റെ സ്നേഹവിരുന്ന്, ജീപ്പ് കണ്ട് ഒളിച്ചത് തമ്മനം ഫൈസലിൻ്റെ കക്കൂസിൽ

കേരളാപോലീസിന്റെ ഗുണ്ടാമാഫിയ ബന്ധം വീണ്ടും പുറത്തു വരുന്നു.ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ അങ്കമാലി ഡിവൈഎസ്‌പിക്കും പോലീസ് ഏമാന്മാർക്കും സ്നേഹവിരുന്ന്. ഇതറിഞ്ഞു…

50 mins ago

കോഴിക്കോട് എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്∙ പൊലീസ് ഉദ്യോഗസ്ഥൻ ബസിൽ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാൽ (29)…

1 hour ago

ആഘോഷങ്ങൾ രാത്രി ഏഴ് മണിക്ക് അവസാനിപ്പിക്കണം; വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം

കോഴിക്കോട്: വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് നിയന്ത്രണം. ഉത്തര മേഖല ഐ.ജി വിളിച്ച യോഗത്തിലാണ് തീരുമാനം. കാഫിർ സ്ക്രീൻ ഷോട്ട് വിഷയവും…

2 hours ago

‌വിവാഹം കഴിഞ്ഞു മൂന്നാം ദിവസം സ്വർണ്ണം ഇല്ല, കല്യാണദിവസം കണ്ടത് മാത്രമേ ഉള്ളൂ ആ സ്വർണ്ണം,വീട് വരെ വിൽക്കേണ്ടി വന്നു- മഞ്ജു പത്രോസ്

റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ…

2 hours ago

കണ്ണൂരിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു, പ്രതിയ്ക്കായി അന്വേഷണം

കണ്ണൂർ: മൊറാഴയിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു. കുന്നിൽ ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്.…

2 hours ago