topnews

റിഹാന്നയ്ക്ക് പിന്നാലെ കർഷക സമരത്തിന് പിന്തുണയുമായി ഗ്രെറ്റ തുൻബർഗും

കർഷക സമരത്തിന് പിന്തുണ അർപ്പിച്ച് ആക്ടിവിസ്റ്റ് ഗ്രെറ്റ തുൻബർഗ്. തൻ്റെ ട്വിറ്ററിലൂടെയാണ് ഗ്രെറ്റ കർഷക സമരങ്ങളെ പിന്തുണച്ചത്. നമ്മൾ ഇന്ത്യയിലെ കർഷക സമരങ്ങൾക്കൊപ്പമാണ് എന്നാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പോപ് ഗായിക റിഹാന്നയും കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിനു പിന്തുണ അറിയിച്ചു രംഗത്തെത്തിയിരുന്നു.

എന്തുകൊണ്ടാണ് നമ്മൾ ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം തലക്കെട്ടായി നൽകിയാണ് റിഹാന്ന കർഷക സമരത്തിൻ്റെ ചിത്രം പങ്കുവച്ചത്. കർഷക സമരത്തെ തുടർന്ന് ഡൽഹിയിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയെന്ന വാർത്തയും ഒപ്പമുള്ള ചിത്രവും അടക്കമായിരുന്നു ട്വീറ്റ്. ഇതിനു പിന്നാലെ ബോളിവുഡ് നടി കങ്കണ റണാവത്ത് റിഹാന്നയ്ക്ക് മറുപടിയുമായി രംഗത്തെത്തി. സമരം ചെയ്യുന്നവർ കർഷകരല്ലെന്നും അവർ തീവ്രവാദികളാണെന്നും കങ്കണ കുറിച്ചു. അവർ ഇന്ത്യയെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും അതുവഴി രാജ്യം പിടിച്ചെടുത്ത് തങ്ങളുടെ കോളനി ആക്കാൻ ചൈന ശ്രമിക്കുകയാണെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു.

 

Karma News Editorial

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

27 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

44 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

57 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago