entertainment

സിനിമയില്‍ ക്രിസംഘിയായിട്ടാണോ ചേട്ടാ, നടന്‍ സംഘിയും കഥാപാത്രം ക്രിയാണ്; മാസ് മറുപടിയുമായി കൃഷ്ണകുമാര്‍

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കൂടെവിടെയിലൂടെയായിരുന്നു കൃഷ്ണകുമാര്‍ മിനിസ്‌ക്രീനില്‍ തിരിച്ചെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ആരാധകരും സന്തോഷത്തിലായിരുന്നു. ആദിയെന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. മാസങ്ങൾക്ക് മുൻപായി പരമ്പരയില്‍ നിന്നും ആ കഥാപാത്രം അപ്രത്യക്ഷമാവുകയായിരുന്നു. അതോടെയായിരുന്നു ആരാധകര്‍ അന്വേഷിച്ച് തുടങ്ങിയത്. കൂടെവിടെയെക്കുറിച്ച് ചോദിച്ചവർക്ക് കൃഷ്ണകുമാർ നൽകിയ മറുപടി വൈറലായിരുന്നു.

തന്നെ പരമ്പരയില്‍ നിന്നും പുറത്താക്കിയെന്നും ഇനി കൂടെവിടെയില്‍ കാണാന്‍ സാധ്യത ഇല്ലെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. പരമ്പരയില്‍ താനിനി ഇല്ല, കാരണം കൃത്യമായിട്ടറിയില്ല, എഴുത്തുകാരനെ മാറ്റി. അവര്‍ കഥ മാറ്റിയിരിക്കണം. അവരുമായി ബന്ധത്തിലല്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. അടുത്ത പരമ്പരയ്ക്കായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു ആരാധകർ പറഞ്ഞത്.പിന്നീട് ധാരാളം സിനിമയില്‍ അദ്ദേഹമെത്തി, വൈകാതെ രാശ്ട്രീയത്തിലും അദ്ദേഹം സജീവ സാന്നിധ്യമായി.

സോഷ്യല്‍ മീഡിയയിലൂടെയുമായും അദ്ദേഹം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. കള്ളന്‍ ഡിസൂസയെന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ കൃഷ്ണകുമാറും എത്തുന്നുണ്ട്. ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ചിത്രം തിയേറ്ററുകളിലേക്കെത്തുന്ന സന്തോഷം പങ്കുവെച്ച് അദ്ദേഹം എത്തിയിരുന്നു. നാളെ റിലീസിന് തയ്യാറായിരിക്കുന്ന കള്ളന്‍ ഡിസൂസയില്‍ ഞാന്‍ ചെയ്ത കഥാപാത്രം ജോര്‍ജ് എന്നായിരുന്നു കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.


നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു, ചിത്രം വന്‍വിജയമായിത്തീരട്ടെ. സംഘിയായ നിങ്ങള്‍ ക്രിസ്ത്യാനിയായി അഭിനയിച്ചോ, നിങ്ങളുടെ കാര്യം കട്ടപ്പൊകയെന്നായിരുന്നു ഒരാളുടെ കമന്റ്. ഈ കമന്റിന് ക്രിസംഘി എന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. ക്രിസംഘിയായിട്ടാണോ അഭിനയിച്ചതെന്ന് ചോദിച്ചപ്പോള്‍ കഥാപാത്രം ക്രിയാണ് നടന്‍ സംഘിയും എന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. ഇനിയും ഒരുപാട് അവസരങ്ങള്‍ തേടിയെത്തട്ടെയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

Karma News Network

Recent Posts

ബംഗാളിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, അനേകം യാത്രക്കാർ അപകടത്തിൽപെട്ടു, അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ…

9 mins ago

മാനസിക സമ്മർദം മൂലം മാറി നിന്നത്, കാണാതായ പൊലീസുകാരൻ തിരിച്ചെത്തി

കഴിഞ്ഞ ദിവസം കാണാതായ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ രാജേഷ് തിരിച്ചെത്തി. മാനസിക സമ്മർദ്ദം കാരണം…

41 mins ago

ഞങ്ങളുടേത് കോമ്പോ അല്ല, ഗബ്രിയെ കിട്ടിയതിൽ ഭാ​ഗ്യവതി, പരിശുദ്ധമായ സ്നേഹമാണ്, ഫിനാലക്ക് പിന്നാലെ ജാസ്മിൻ

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചത് മുതൽ ഷോയ്ക്ക് ഏറ്റവും കൂടുതൽ കണ്ടന്റുകൾ നൽകിയിട്ടുള്ളതും ഊർജ്വസ്വലതയോടെ കളിച്ചിട്ടുള്ളതുമായ മത്സരാർത്ഥിയാണ്…

1 hour ago

ന്യൂനപക്ഷ ഭീഷണിക്കു വഴങ്ങില്ല, രക്തസാക്ഷിയാകാനും തയ്യാർ- വെള്ളാപ്പള്ളി

കേരളത്തിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍.…

2 hours ago

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, 4 പേർക്ക് പരിക്ക്, 2 പേരുടെ നില ​ഗുരുതരം

കൊല്ലം എംസി റോഡിൽ പന്തളം മാന്തുകയിൽ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്. ചെങ്ങന്നൂർ ബുധനൂർ സ്വദേശി പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന…

2 hours ago

കുവൈറ്റ് തീപിടിത്തം, സിബിന്റെയും സജു വർഗീസിന്റെയും സംസ്ക്കാരം ഇന്ന്

കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട കീഴ് വായ്പ്പൂര് സ്വദേശി സിബിൻ ടി എബ്രഹാം, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു…

3 hours ago