entertainment

ധനുഷും ശ്രുതി ഹാസനും പ്രണയത്തിലാണെന്ന്; വിവാഹമോചനം ഉടന്‍ ഉണ്ടോ എന്ന ചോദ്യത്തിനു അന്ന് മറുപടി കൊടുത്തത് ഐശ്വര്യ രജനികാന്ത്

സൂപ്പര്‍താരം ധനുഷും സംവിധായികയും ഗായികയുമായ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചാവിഷയം.വര്‍ഷങ്ങള്‍ക്ക് മുന്‍പും ധനുഷും ഐശ്വര്യയും പിരിയാന്‍ പോകുകയാണെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ആ സംഭവവും ഇന്ന് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നു.വിവാഹമോചനത്തിന്റെ കാരണം ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, താരങ്ങളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. ധനുഷാണ് വിവാഹമോചനത്തിനു മുന്‍കൈ എടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2011-2012 കാലത്തായിരുന്നു ധനുഷും ഐശ്വര്യയും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇതിന് കാരണം ഐശ്വര്യയുടെ ബാല്യകാല സുഹൃത്തും കമല്‍ഹാസന്റെ മകളുമായ നടി ശ്രുതി ഹാസനും ധനുഷും തമ്മില്‍ അടുപ്പിലാണെന്ന റിപ്പോര്‍ട്ടുകളായിരുന്നു. ശ്രുതിയും ധനുഷും ‘ത്രീ’ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു ഇത്തരം ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങുന്നത്. ഐശ്വര്യ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ത്രീ’. ഐശ്വര്യയും ധനുഷും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തുവെന്നും ബന്ധം പിരിയാന്‍ പോവുകയാണെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ഗോസിപ്പ് കോളങ്ങള്‍ക്ക് കലക്കന്‍ മറുപടിയുമായി എത്തിയത് ഐശ്വര്യ തന്നെയാണ്.

തന്റെ സുഹൃത്തും ഭര്‍ത്താവും തമ്മില്‍ സൗഹൃദത്തില്‍ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ഐശ്വര്യ വ്യക്തമാക്കിയത്. പിന്നാലെ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ട് ശ്രുതിയും രംഗത്ത് എത്തുകയായിരുന്നു. ധനുഷ് നല്ല സുഹൃത്താണെന്നും ആരെങ്കിലും വിവരക്കേട് പറയുന്നുവെന്ന് കരുതി ആ ബന്ധം നശിപ്പിക്കില്ലെന്നായിരുന്നു ശ്രുതിയുടെ നിലപാട്.

Karma News Network

Recent Posts

ബാർ കോഴ, എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക്

ബാർ കോഴയിൽ എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക് ,മദ്യനയം പൊളിച്ചെഴുതി ബാറുടമകൾക്ക് അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത…

4 hours ago

ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നതാണ് ഇൻഡി സഖ്യത്തിന്റെ പതിവ് ശൈലി, മോദി

കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുന്നു ,സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ പോലും വർദ്ധിപ്പിക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ് കോൺഗ്രസ്,ഇൻഡി സഖ്യത്തെ രൂക്ഷമായി…

5 hours ago

ഗുജറാത്തിലെ ഗെയ്മിങ് സെന്ററില്‍ തീപിടിത്തം, കുട്ടികളടക്കം 24 മരണം,, നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ വന്‍ തീപിടിത്തം. ഇതിൽ 12 പേർ കുട്ടികളാണെന്നും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോർട്ട് .…

5 hours ago

ചൈന ഔട്ട് ,ലോകം കീഴടക്കാൻ ഇന്ത്യയുടെ സ്മാർട്ട്ഫോണുകൾ വരുന്നു

ചൈനയെ പിന്തളളി ലോകം കീഴടക്കാൻ 'ഇന്ത്യയുടെ സ്മാർട്ട്ഫോണുകൾ വരുന്നു. പുത്തൻ ടെക്നോളജിയുടെ ലോകത്ത്‌ ചടുല നീക്കവുമായി 'മെയ്ഡ് ഇൻ ഇന്ത്യ'…

5 hours ago

വൃക്ക വില്‍ക്കാന്‍ ഭർത്താവ് നിർബന്ധിച്ചു,പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണി, കണ്ണൂരിലും അവയവക്കച്ചവടമെന്ന് വെളിപ്പെടുത്തൽ

കണ്ണൂര്‍: വൃക്ക വില്‍ക്കാന്‍ ഭർത്താവ് നിര്‍ബന്ധിച്ചു, പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതി. നെടുംപൊയിലിലെ ആദിവാസി യുവതിയാണ് ഭര്‍ത്താവിനും ഇടനിലക്കാരനായ…

6 hours ago

സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകും- വെളിപ്പെടുത്തി സഹപ്രഭാരി

സുരേഷ്​ഗോപി ജയിച്ചാലും തോറ്റാലും ക്യാബിനറ്റ് മന്ത്രി സഹപ്രഭാരി ബി രാധാകൃഷ്ണമേനോൻ . കേരളത്തെ ചേർത്തുനിർത്തുന്ന ഒരു രീതിയാണ് എൻഡിഎ നേതൃത്വം…

7 hours ago