അലൈപായുതെയുമായി ബന്ധപ്പെട്ട് നടന് മാധവന് അടുത്ത കാലത്ത് രസകരമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അലൈപായുതെയുടെ വിജയത്തെ ബാധിക്കാതിരിക്കാന്‍ കുറച്ച് നാള് വിവാഹിതനാണ് എന്ന കാര്യം മാധവനോട് മറച്ചുവെക്കാന്‍ ചിത്രത്തിന്റെ പിആര്‍ വിഭാഗം ആവശ്യപ്പെട്ടിരുന്നുവെന്നാണ് മാധവന് പറയുന്നത്.
വിവാഹിതരായ നടന്മാര് പ്രണയ നായകനായി ചലച്ചിത്രമേഖലയില്‍ അരങ്ങേറിയിട്ടില്ലെന്നും അതിനാല്‍ വിവാഹിതനാണെന്നത് രഹസ്യമായി സൂക്ഷിക്കാന്‍ തയാറാകണമെന്നും ചിത്രത്തിന്റെ പിആര്‍ വിഭാഗം അദ്ദേഹത്തോട് പറഞ്ഞുവെന്നാണ് ആരാധകരുടെ മാഡി പറയുന്നത്.
വിവാഹിതനാണ് ചിത്രത്തിലെ നായകകഥാപാത്രം ചെയ്യുന്നയാളെങ്കില് പെണ്‍കുട്ടികള്‍ അവനില്‍ കൂടുതല്‍ താല്പര്യം കാണിക്കില്ലെന്നും അത് സിനിമയ്ക്ക് ദോഷകരമാകുമെന്നും അന്ന് അവര്‍ വിശ്വസിച്ചിരുന്നുവെന്നും അഭിമുഖത്തില്‍ മാധവന് വ്യക്തമാക്കി. എന്നാല്‍ താന്‍ ഇതേകുറിച്ച് സംവിധായകന് മണിരത്നത്തോട് ചോദിച്ചപ്പോള്‍ തനിക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞതായും മാധവന് കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ വിവാഹം ഉടന്‍ ഉണ്ടാകുമോയെന്ന് ചോദിച്ചുവെന്നും അന്ന് താന്‍ കാര്യങ്ങള്‍ മറച്ചുവെക്കാതെ വിവാഹിതനാണെന്ന കാര്യം തുറന്ന് പറഞ്ഞിരുന്നുവെന്നും മാധവന് പറയുന്നു.
സരിതയാണ് മാധവന്റെ ഭാര്യ. ഒമ്ബത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. നടനാണെന്നത് കൊണ്ട് ഭാര്യയെ താഴ്ത്തി പറയുകയോ മറച്ചുവക്കുകയോ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അതുകൊണ്ട് തന്നെയാണ് അന്ന് വാര്‍ത്താസമ്മേളനത്തില്‍ എല്ലാം താന്‍ തുറന്ന് പറഞ്ഞതെന്നും മാധവന് പറഞ്ഞു.
പ്രേക്ഷകര്‍ ഇന്നും മനസില്‍ കൊണ്ടുനടക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ ക്ലാസിക് ഹിറ്റുകളിലൊന്നായ അലൈപായുതെ. മാധവന്-ശാലിനി കോമ്ബോയിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ഹിറ്റാണ് അലൈപായുതെ.
എംബിബിഎസ് വിദ്യാര്‍ഥിനിയായ ശക്തിയും കാര്‍ത്തികുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന ഒരു സന്തുഷ്ട കുടുംബത്തിലെ അംഗമാണ് ശക്തി. എഞ്ചിനീയറിംഗ് ബിരുദധാരിയായ കാര്‍ത്തിക് അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിക്കുന്നത്.
അന്നത്തെ യുവതലമുറയുടെ പ്രതിനിധിയായാണ് കാര്‍ത്തിക്. ഒരു വിവാഹ ചടങ്ങില്‍ വച്ച് കണ്ടുമുട്ടുന്ന കാര്‍ത്തിക്കും ശക്തിയും പിന്നീട് പ്രണയത്തിലാവുന്നു. ശേഷം ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് അലൈപായുതേയുടെ പ്രമേയം.
തിരക്കഥയും സംവിധാനവും പാട്ടും അഭിനേതാക്കളും എല്ലാം ഒന്നിനൊന്ന് മികച്ചുനിന്ന ചിത്രം കൂടിയായിരുന്നു അലൈപായുതെ. മാധവന് എന്ന നടന് ഇന്നും പ്രേക്ഷകന് പ്രിയങ്കരനാവുന്നത് കാര്‍ത്തിക്ക് എന്ന കഥാപാത്രത്തിലൂടെയാണ്.
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…