entertainment

നടന്‍ സജീദ് പട്ടാളം അന്തരിച്ചു.

കള, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളി ലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്ന നടന്‍ സജീദ് പട്ടാളം അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗാവസ്ഥയാല്‍ സജീദ് ആശുപത്രിയിലായിരുന്നു.

തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കയില്‍ ഒരു പ്രധാനകഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ടായിരുന്നു. സജീദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.

‘പ്രിയപ്പെട്ട സജീദ് ഇക്ക..
നിങ്ങള്‍ മുത്താണ്…
ബാക്കി നമ്മുടെ
സിനിമ സംസാരിക്കും. സ്വര്‍ഗത്തില്‍ ഇരുന്ന് നിങ്ങള്‍ ആ കൈ അടികള്‍ കാണണം, കേള്‍ക്കണം..
അത്ര മാത്രം പറഞ്ഞു നിര്‍ത്തട്ടെ..??
നെഞ്ചിലെ ഭാരം കൂടുകയാണ്,’ തരുണ്‍ കുറിച്ചു.

സജീദിന്റെ സ്വദേശം കൊച്ചിയാണ്. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് ചേര്‍ത്തതോടെയാണ് ഇദ്ദേഹത്തിന് സജീദ് പട്ടാളം എന്ന പേര് വരുന്നത്. വെബ്‌സീരീസിലൂടെ ആണ് അഭിനയത്തിന് തുടക്കമിടുന്നത്. അവിടുന്നുള്ള പരിചയങ്ങളാണ് സജീദിന് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്.

Karma News Network

Recent Posts

വീണ്ടും സ്വർണക്കടത്ത് സംഘത്തിന്റെ തട്ടിക്കൊണ്ട് പോകൽ , യുവാവിനെ മർദിച്ച് നടുറോഡിൽ ഉപേക്ഷിച്ചു

മലപ്പുറം : സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്.…

9 seconds ago

ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെ ഒരിക്കലും ചോദിക്കരുത്, അവതാരകയുടെ ചോദ്യത്തിന് ദേവനന്ദയുടെ മറുപടി

മാളികപ്പുറത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. ചിത്രത്തില്‍ കല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറില്‍…

5 mins ago

തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു, എട്ട് മരണം, വിവരങ്ങൾ ഇങ്ങനെ

നൂഹ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തിൽ 24…

17 mins ago

വീണ്ടും പനി മരണം, ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു

ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്…

42 mins ago

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി- അഞ്ജു പാർവതി പ്രഭീഷ്

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി. അതിനുള്ള മരുന്ന് ഒന്നേയുള്ളു…

44 mins ago

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

1 hour ago