റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നതാണ്. കലാലയ ജീവിതം പ്രമേയമാക്കിയ സിനിമ മലയാള സിനിമ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ടിവിയിലെത്തിയാൽ ഇന്നും ആ സിനിമ കാണാൻ നിരവധി ആരാധകരാണുള്ളത്. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽപ്പുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സൂരജിനെ ഇന്നും മലയാളികൾ മറന്നിട്ടില്ല. സ്കന്ദ അശോകാണ് സൂരജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
സ്കന്ദ പിന്നീട് ഡാൻസ് ഷോകളിലും തമിഴ് കന്നഡ ചിത്രഅങ്ങളിലും സജീവമായി. ഒപ്പം കന്നഡ മിനിസക്രീൻ രംഗത്തും താരം സജീവമാണ്. കന്നഡത്തിലെ രാധരമണ എന്ന സീരിയൽ വലിയ ഹിറ്റായിരുന്നു. രാധ രമണ എന്ന സീരിയലിലെ രമൺ എന്ന കഥാപാത്രമായി ഉത്തരവാദിത്തമുളള കുടുംബസ്നേഹമുളള പുരുഷന്റെ പ്രതീകമായി മാറുകയായിരുന്നു സ്ക്ന്ദ. ഡാൻസ് പരിപാടികളും സ്കന്ദ ചെയ്തിരുന്നു, പ്രിയ മണി നായികയായി എത്തിയ ഹൊറർ ചിത്രം ചാരുലതയിൽ സ്കന്ദ ആയിരുന്നു നായകൻ. ആ ചിത്രം വളരെ വിജകരമായിരുന്നു, നയൻതാരയുടെ ലേഡി ടൈഗർ, മലയാളത്തിൽ ജയസൂര്യ ചിത്രം പോസിറ്റീവ് തുടങ്ങിയ ചിത്രങ്ങളും സ്കന്ദ ചെയ്തിരുന്നു. കന്നടയിൽ സ്കന്ദയുടെ രാധാരമണ എന്ന സീരിയൽ വളരെ ഹിറ്റായിരുന്നു.
ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2018 മേയ് 31നായിരുന്നു താരത്തിന്റെ വിവാഹം. അടുത്തിടെയാണ് താരത്തിന് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദീപാവലി നാളിലാണ് ആദ്യമായി മകളെ ആരാധകർക്ക് പരിചയപ്പെടുത്തിയത്
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…