entertainment

സീരിയലിൽ എത്തുന്നതിനുമുന്നെ നിരവധി ജോലികൾ ചെയ്തു, ഉമ്മയെ ഇനി കഷ്ടപ്പെടുത്താതെ നോക്കണം- ഷാനവാസ്

മിനിസ്ക്രീൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ടെലിവിഷൻ പരമ്പരയായിരുന്നു സീത. ഷാനവാസ്–സ്വാസിക ജോഡിയെ പ്രേക്ഷകർ സ്വീകരിച്ചിരുന്നു. ഇന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷാനവാസിന് ആരാധകരും നിരവധിയാണ്. കുങ്കുമപ്പൂവിലെ രുദ്രൻ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഇപ്പോളിതാ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.സ്കൂള‍് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുപിന്നലെ പലവിധ ജോലികൾക്കായി ഇറങ്ങി.

കൂലിപ്പണി, പെയിന്റിങ്, കെട്ടിടംപണി.എല്ലാം ചെയ്തു.. ആ കാലഘട്ടത്തിൽ തന്നെ ​ഡി​ഗ്രി പഠനവും പൂർത്തിയാക്കി. ഇടയ്ക്ക് തപാൽ മാർഗം അഭിനയം പഠിക്കാൻ പോയി പറ്റിക്കപ്പെട്ടിട്ടുണ്ട്. വീണ്ടും ശ്രമങ്ങൾ തുടർന്നു.ഒടുവിൽ 2010 ൽ കുങ്കുമപ്പൂവ് എന്ന സീരിയലിൽ ഒരു ഗുണ്ടയുടെ അതിഥിവേഷം ലഭിച്ചു. 50 എപ്പിസോഡ് മാത്രമുണ്ടായിരുന്ന വേഷം. പക്ഷേ എന്റെ അഭിനയം ഇഷ്ടപ്പെട്ടതോടെ അത് 950 എപ്പിസോഡ് വരെ നീട്ടി. പിന്നീട് സീത ഹിറ്റായി.

”ഭാര്യ സുഹാന വീട്ടമ്മയാണ്. മകൾ നസ്മി ഷാൻ ആറാം ക്‌ളാസിൽ പഠിക്കുന്നു. ഇബ്നു ഷാന് മൂന്നരവയസ്. ഉമ്മയും ഞങ്ങളോടൊപ്പമുണ്ട്. സീരിയലിൽ എത്തുന്നതിനു മുൻപ് ചെറിയ ബിസിനസ് ഉണ്ടായിരുന്നു. അങ്ങനെ പഴയ ഓടിട്ട കെട്ടിടത്തിൽ ഞാൻ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയിരുന്നു. പക്ഷേ കാലപ്പഴക്കത്തിന്റെ പ്രശ്ങ്ങളും പൊടിയുമെല്ലാം അവിടെ വില്ലനായി. ഉമ്മ കിഡ്‌നി പേഷ്യന്റാണ്. പൊടിയൊന്നും താങ്ങാൻ പറ്റില്ല. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഒരു വാടകവീട്ടിലേക്ക് താമസം മാറി. ഇപ്പോൾ ആ വീട് പൊളിച്ചു കളഞ്ഞു പുതിയ വീട് പണിയുന്നതിന്റെ പണിപ്പുരയിലാണ്.

ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം, എന്റെ ഉമ്മയുടെ കൈപിടിച്ചു പുതിയ വീട്ടിലേക്ക് കയറുന്നതാണ്. ജീവിതകാലം മുഴുവൻ ഉമ്മ കഷ്ടപ്പാട് അനുഭവിച്ചു. ഇനിയെങ്കിലും സൗകര്യമുള്ള ഒരു കിടപ്പുമുറിയും സൗകര്യങ്ങളും ഉമ്മയ്ക്ക് നൽകണം. അതിനിടയ്ക്കാണ് വില്ലനായി കൊറോണ വന്നത്. ഇപ്പോൾ പണി മുടങ്ങിയിരിക്കുകയാണ്. എങ്കിലും ഒരു വർഷത്തിനുള്ളിൽ പുതിയ വീട് സഫലമാകും എന്ന് പ്രതീക്ഷിക്കുന്നു

Karma News Network

Recent Posts

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

2 hours ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

3 hours ago

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

4 hours ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

5 hours ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

5 hours ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

6 hours ago