entertainment

മമ്മൂക്കയുടെ പുതിയ വീട്ടില്ലെത്തി പൃഥ്വിരാജും ഫഹദും

മലയാളത്തിന്റെ മഹാതാരം മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പുതിയ വീട് സന്ദർശിക്കാൻ നടൻ പൃഥ്വിരാജും ഫഹദ് ഫാസിലുമെത്തി. ലോക് ഡൗണിന് മുൻപായാണ് മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയത്. ആ വീട്ടിലേക്ക് അതിഥികളായി പൃഥ്വിരാജും ഫഹദ് ഫാസിലും എത്തിയതും ഇവരുടെ വരവിന്റെ ചിത്രങ്ങളുമൊക്കെയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിലാണ് പുതിയ വീട്.

മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ഫാൻ പേജുകളിലാണ് ഈ ചിത്രങ്ങൾ എത്തിയിരിക്കുന്നത്. ”മമ്മൂക്കയുടെ വീട്ടിൽ പൃഥ്വിരാജും ഫഹദും” എന്ന ക്യാപ്ഷനിലാണ് ചിത്രം പ്രചരിക്കുന്നത്. എന്നാൽ ഇരുവരും ഒന്നിച്ചാണോ എത്തിയത്, എപ്പോഴാണ് എത്തിയതെന്നും വ്യക്തമല്ല.

അധികം ആർഭാടമില്ലാതെയായിരുന്നു ഗൃഹപ്രവേശനം. നാളുകൾക്ക് ശേഷമായാണ് വീട് മാറിയതിനെക്കുറിച്ചും വീടിന്റെ ആകാശദൃശ്യവുമൊക്കെ പുറത്തുവന്നത്. ദുൽഖർ സൽമാൻരെ ഭാര്യയായ അമാൽ സൂഫിയയാണ് വീടിന് ഇന്റീരിയർ ഡിസൈനൊരുക്കിയതെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഈ വിശേഷങ്ങൾ വൈറലായി മാറിയിരുന്നു.

Karma News Network

Recent Posts

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

14 mins ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

1 hour ago

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍…

2 hours ago

മലമൂത്രം കൈകൊണ്ട് കോരി വൃത്തിയാക്കും, കൂലി കിട്ടുന്നില്ല, സങ്കടം വിവരിച്ച് ഹോം നേഴ്സ്

തിരുവനന്തപുരം. തൊഴിൽ വാ​ഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരുന്നു. തട്ടിപ്പുകാർക്ക് ഇരകളാകുന്നത് നിരവധി തൊഴിൽ അന്വേഷകരും. രോ​ഗികളെ…

2 hours ago

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരി : കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ…

2 hours ago

തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം, സംഭവം ചാർജ് ചെയ്യുന്നതിനിടെ

തൃശ്ശൂർ : മൊബൈൽ പൊട്ടിത്തെറിച്ച് അപകടം. തൃശ്ശൂർ പാവറട്ടി പൂവത്തൂരിലാണ് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. മരയ്‌ക്കാത്ത് അജീഷിന്റെ…

3 hours ago