entertainment

കൃപാസനത്തിലേയ്ക്ക് പ്രയർ റിക്വസ്റ്റ് എഴുതി അയച്ചു, ശേഷം സംഭവിച്ചത് വൻ അത്ഭുതം- അശ്വതി

നടി ധന്യ മേരി വർ​ഗീസിന് പിന്നാലെ കൃപാസനത്തെ കുറിച്ച് സാക്ഷ്യം പറഞ്ഞ് പ്രിയ താരം അശ്വതിയും. എല്ലാം തകർന്ന് നാശത്തിന്റെ വക്കിൽ നിന്നിരുന്ന സമയത്ത് തന്നേയും കുടുംബത്തേയും മാതാവ് കരകയറ്റിയത് കൃപാസനത്തിലെ നിർ​ദേശം അനുസരിച്ച് പ്രാർഥിച്ചപ്പോഴാണ് എന്നാണ് അശ്വതി പറയുന്നത്. സോഷ്യൽ മീ‍ഡിയയിലൂടെയാണ് അശ്വതി കൃപാസനത്തെക്കുറിച്ച് പറഞ്ഞത്.

കൃപാസനം പത്രവും ധന്യയുടെ സാക്ഷ്യം പറച്ചിലും ആണല്ലോ ഇപ്പോൾ ചർച്ചാ വിഷയം. എന്നാൽ എന്റെ ഒരു അനുഭവം പങ്കുവെക്കട്ടെ… 2018 അവസാനം 2019 തുടക്കമാണ് ജീവിതത്തിൽ നേരിടാവുന്നതിൽ വെച്ച് ഏറ്റവും വലിയൊരു പ്രതിസന്ധി കാലഘട്ടം ഞങ്ങൾക്ക് ഉണ്ടായിരുന്നത്.’ നാളെ എന്ത് എന്ന് ഉറപ്പില്ലാത്ത നാളുകൾ. ചുറ്റിനും നിൽക്കുന്നത് കൂടെ നിന്ന് തകർത്തവരും ഒന്ന് തകർന്നപ്പോൾ നൈസായി ഒഴിഞ്ഞ് പോയവരും. ഞങ്ങളെ മനസിലാക്കിയവർ ഉണ്ടെങ്കിലും കൈയിലെണ്ണാവുന്ന വളരെ ചുരുക്കം പേർ. ജീവിക്കണോ മരിക്കണോ എന്നുള്ള ആലോചനയുടെ നാളുകൾ. ആ സമയത്ത് എന്റെ നാത്തൂൻ പറഞ്ഞാണ് കൃപാസനത്തെ കുറിച്ച് അറിയുന്നത്. ഞാൻ കൃപാസനം വെബ്സൈറ്റിൽ കയറി നോക്കി അതിൽ ലൈറ്റ് എ കാൻഡിൽ റിക്വസ്റ്റ് പ്രയർ എന്ന് കണ്ടപ്പോൾ ഞാൻ അതിൽ ഞങ്ങൾക്ക് സംഭവിച്ച വിഷമങ്ങളും ഒരു വഴി കാണിച്ചുതരാനും മാതാവിനോട് അപേക്ഷിച്ച് പ്രാർത്ഥിച്ചുകൊണ്ട് ഒരു പ്രയർ റിക്വസ്റ്റ് എഴുതി അയച്ചു.

‘സംഭവിച്ച ആ അത്ഭുതം എനിക്ക് എങ്ങനെ വിവരിച്ച് എഴുതണം എന്നറിയുന്നില്ല. ഒരു കച്ചിത്തുരു കിട്ടുക എന്നൊക്കെ പറയുന്നപോലെ ഞങ്ങൾക്ക് ഒരു ജീവിത മാർഗമാണ് മാതാവ് തെളിയിച്ച് തന്നത്. ശരിക്കും ഞങ്ങളുടെ ജീവിതം മാറി മറിയുകയായിരുന്നു. അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നുണ്ട് ആ ഒരു പ്രയർ റിക്വസ്റ്റിലൂടെയാണ് ഞങ്ങൾക്ക് അത്ഭുതം നടന്നതെന്ന്. വിശ്വാസമില്ലാത്തവരുടെ വിശ്വാസം പോലെതന്നെ ആണല്ലോ വിശ്വസിക്കുന്നവരുടെ വിശ്വാസം… ഏത്?. അതുകൊണ്ട് വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അല്ലാത്തവർ വിശ്വസിക്കാതിരിക്കട്ടെ.’ ഇതിന്റെ പേരിൽ കളിയാക്കിയും പരിഹസിച്ചും സമയം കളയാൻ നിൽക്കാതെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ളത് ചെയ്ത് തീർക്കൂ. കാരണം പുല്ലിന് തുല്യമേ നരനുടെ നാളുകൾ. അശ്വതിയുടെ പോസ്റ്റിന് പൊങ്കാലയുമായി നിരവധിപ്പേർ രം​ഗത്തെത്തി.

Karma News Network

Recent Posts

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

13 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

41 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

1 hour ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

10 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago