Home entertainment വിവാഹം നടന്നിട്ട് ദിവസങ്ങൾ മാത്രം, ജീവനൊടുക്കാൻ ശ്രമിച്ച ചൈത്ര കോട്ടൂർ അപകടനില തരണം ചെയ്തു

വിവാഹം നടന്നിട്ട് ദിവസങ്ങൾ മാത്രം, ജീവനൊടുക്കാൻ ശ്രമിച്ച ചൈത്ര കോട്ടൂർ അപകടനില തരണം ചെയ്തു

മുംബൈ : കന്നഡ ബിഗ് ബോസ് മത്സരാർത്ഥിയും, നടിയും, എഴുത്തുകാരിയുമായ ചൈത്ര കോട്ടൂർ കഴിഞ്ഞ ദിവസം ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. വീടിനുള്ളിൽ വിഷം ഉള്ളിൽ ചെന്ന് അവശനിലയില്‍ കാണപ്പെട്ട ചൈത്രയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

നിലവിൽ ചൈത്ര അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ചൈത്രയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു . ദിവസങ്ങൾക്ക് മുൻപാണ് മാണ്ഡ്യയിൽ നിന്നുള്ള വ്യവസായി നാഗാർജുനയുമായി ചൈത്രയുടെ വിവാഹം നടന്നത്. ക്ഷേത്രത്തിൽ വച്ചുള്ള ഇവരുടെ വിവാഹ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലും പ്രചരിച്ചിരുന്നു .

എന്നാൽ നാഗാർജുനയുടെ കുടുംബം ഇവരുടെ ബന്ധം അംഗീകരിക്കാൻ തയ്യാറായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. വീട്ടിനുള്ളിൽ പ്രവേശിക്കാനും അനുവദിച്ചില്ല . ഇതേ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത മാനസിക സംഘർഷം ചൈത്രക്കുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യാ ശ്രമത്തിനു ശേഷം നാഗാർജുനയെ കണ്ടിട്ടില്ലെന്നും ചൈത്രയുടെ പിതാവ് പറഞ്ഞു