national

200 കോടിയുടെ തട്ടിപ്പ് കേസില്‍ നടി ജാക്വിലിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു

ന്യൂഡല്‍ഹി. സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. ഡല്‍ഹി പോലീസിന് മുന്നില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ബുധനാഴ്ച ഹാജരായി. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഡല്‍ഹി മന്ദിര്‍ മാര്‍ഗിലെ ഓഫീസില്‍ എത്തിയത്.

കേസില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് സുകേഷിന് പരിചയപ്പെടുത്തി നല്‍കിയ പിങ്കി ഇറാനിയും ബുധനാഴ്ച ഡല്‍ഹി പോലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തതവരുമെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

ജാക്വിലിന്‍ ഫെര്‍ണാണ്ടസും സുകേഷുമായിട്ടുള്ള ബന്ധം സുകേഷ് നല്‍കിയ സമ്മാനങ്ങള്‍ എന്നിവയെ സംബന്ധിച്ചെല്ലാം ഡല്‍ഹി പോലീസ് വിശദമായി ഇരുവരെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ആവശ്യമായ ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ വരും ദിവസങ്ങളിലും ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പോലീസ് പറയുന്നു.

ഇതിനായി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോട് ഡല്‍ഹിയില്‍ തന്നെ തുടരുവാന്‍ നിര്‍ദേശിച്ചു. മുമ്പ് തട്ടിപ്പ് കേസില്‍ ഇഡി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പ്രതിചേര്‍ത്തിരുന്നു. ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴ് കോടിരുപയുടെ സ്വത്തും ഇഡി കണ്ടുകെട്ടിയിരുന്നു.

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

18 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

50 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago