entertainment

കാജൽ അഗർവാൾ അമ്മയാകാനൊരുങ്ങുന്നു, സൂചന നൽകി ഭർത്താവ്

തെന്നിന്ത്യയിലെ ശ്രദ്ധേയായ നടിയാണ് കാജൽ അഗർവാൾ.നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു.സോഷ്യൽ മീഡിയയിൽ ഏറെ സജീവവവുമാണ് താരം. ഇപ്പോളിതാ കാജൽ അഗർവാൾ അമ്മയാകാനൊരുങ്ങുന്നുവെന്ന സൂചന നൽകി താരത്തിന്റെ ഭർത്താവ് ഗൗതം കിച്ച്‌ലു. ജനുവരി ഒന്നിന് കാജലിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത്, ‘Here’s looking at you 2022’ എന്നു കുറിച്ചതിനൊപ്പം ഗർഭിണിയായ സ്ത്രീയുടെ ഒരു ഇമോജിയും കിച്ച്ലു പങ്കുവച്ചതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കിച്ച്ലുവിന്റെ പോസ്റ്റിനു താഴെ ദമ്പതികൾക്ക് അഭിനന്ദന പ്രവാഹമാണ്.

2020 ഒക്ടോബർ 30ന് ആയിരുന്നു നടിയുടെ വിവാഹം. ബാല്യകാല സുഹൃത്തായ ഗൗതം കിച്‌ലു ആയിരുന്നു കാജലിന്റെ കഴുത്തിൽ മിന്നു ചാർത്തിയത്. കോവിഡ് മാനദണ്ഡം അനുസരിച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് നടി വിവാഹിതയാകാൻ പോകുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. കാജൽ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. അടുത്തിടെ വിവാഹത്തെയും പ്രണയത്തെയും കുറിച്ച് തുറന്ന് പറഞ്ഞ് കാജൽ രംഗത്ത് എത്തിയിരുന്നു.

2004ൽ പുറത്തിറങ്ങിയ ക്യൂൻ..!ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ ചലച്ചിത്രരംഗത്തേയ്ക്ക് കാലെടുത്തുവെച്ച കാജൽ,ഒട്ടനവധി തെലുങ്ക്,തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മുംബൈ നഗരത്തിൽ സുമൻ അഗർവാളിന്റേയും വിനയ് അഗർവാളിന്റേയും മകളായാണ് കാജൽ ജനിച്ചത്. സഹോദരി നിഷ അഗർവാൾ തെലുഗു ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. മുംബൈയിൽ പഠനം പൂർത്തിയാക്കിയ കാജൽ മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു

Karma News Network

Recent Posts

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

6 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

24 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

28 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

55 mins ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

1 hour ago

കണ്ണൂരിൽ ഉ​ഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ ഉ​ഗ്രശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു.…

1 hour ago