entertainment

കനകയുടെ സിനിമ ജീവിതം തകർത്തത് അമ്മ, അനാവശ്യ ഇടപെടലുകൾ മൂലം കഥ വരെ മാറ്റിയിട്ടുണ്ട്

തൊണ്ണൂറുകളിൽ മലയാള സിനിമയുടെ ഭാ​ഗ്യനായികയായിരുന്നു കനക. സൗന്ദര്യം കൊണ്ടും അഭിനയമികവുകൊണ്ടും തെന്നിന്ത്യൻ സിനിമകളിൽ സൂപ്പർതാര നായികയായി തിളങ്ങിയ നടി രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, വിജയ് കാന്ത്, പ്രഭു, കാർത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിക്കുകയും ചെയ്തു.

സംവിധായകർ ഡേറ്റിനായി കാത്തിരുന്ന ഒരു നല്ല കാലം കനകയ്ക്കും ഉണ്ടായിരുന്നു. 1989-ൽ പുറത്തിറങ്ങിയ ‘കരകാട്ടക്കാരൻ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ കനക ‘ഗോഡ് ഫാദർ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയപ്പെട്ട നടിയായി മാറി. മോഹൻ ലാലിനൊപ്പം ‘വിയറ്റ്നാം കോളനി’, മമ്മൂട്ടിക്കൊപ്പം ‘ഗോളാന്തരവാർത്ത’ , ജയറാമിനൊപ്പം ‘കുസൃതിക്കുറുപ്പ്’ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ നായികയായി വളർന്നു. ഇടക്കലത്ത് സിനിമയിൽ നിന്നും അപ്രത്യക്ഷയായ കനക മാനസീക രോഗി ആയെന്നും മരണപ്പെട്ടു എന്നും ഒക്കെയുള്ള വാർത്തകൾ പരന്നിരുന്നു. എന്നാൽ അടിസ്ഥാന രഹിതമായ ആ വർത്തകൾക്കെല്ലാം പിന്നിൽ അച്ഛൻ ദേവദാസാണെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. അമ്മക്കൊപ്പമാണ് കനക താമസിച്ചിരുന്നത്.

സിനിമയിൽ നിന്നും വിട്ടനിൽകുന്നത് എന്തിനാണ് എന്നാ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ കനക മാധ്യമ ശ്രദ്ധ കൊടുക്കാതെ മാറി നിന്നു. എന്നാൽ കനകയുടെ അഭിനയ ജീവിതം നിൽക്കാൻ കാരണം കനകയുടെ അമ്മയുടെ അഹങ്കാരമാണെന്ന് ഒരു പ്രമുഖ സിനിമ നിരൂപകർ ചൂണ്ടി കാണിച്ചിരുന്നു. പിന്നീട് അത് ശരിവെക്കുന്ന തരത്തിലായിരുന്നു കനകയുടെ പ്രതികരണം. സിനിമ നിർമ്മാണ രംഗത്ത് സജീവമായ ദേവി, ഗംഗൈ അമരന്റെ ചിത്രത്തിൽ നായികയായി കനകയെ അഭിനയിപ്പിക്കണം എന്ന ആവശ്യവുമായി സമീപിക്കുകയുണ്ടായി. പുതിയ സിനിമക്ക് വേണ്ടി നായികയെ തിരയുന്ന ഗംഗൈ അമരൻ തന്റെ പടത്തിലെ നായികയായി കനകയെ അഭിനയിപ്പിക്കുകയായിരുന്നു.

കരകാട്ടക്കാരൻ എന്ന തന്റെ ആദ്യ ചിത്രത്തിൽ കനക അഭിനയിക്കുമ്പോൾ കർശന നിർദേശങ്ങളാണ് അമ്മ ദേവി ഗംഗൈ അമരൻ മുന്നിൽ വെച്ചിരുന്നത്. വളരെ കഷ്ടപ്പാടുകൾ സഹിച്ചു ഗംഗൈ അമരൻ പൂർത്തിയാക്കിയ പടം വൻ വിജയം നേടി ഇതേ തുടർന്ന് പല ഭാഷകളിൽ നിന്നും കനകയ്ക്ക് അവസരങ്ങൾ വന്നു. എന്നാൽ കനകയുടെ എല്ലാ സിനിമകളിലും അമ്മ ദേവിയുടെ അനാവശ്യ കൈകടത്തലുകൾ സിനിമയുടെ കഥയിൽ തന്നെ മാറ്റമുണ്ടാക്കേണ്ട ഗതി വന്നു. നിർമ്മാതാക്കൾക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്നത് പതിവായപ്പോൾ കനക സിനിമയിൽ നിന്നും പൂർണമായും ഒഴുവാക്കപ്പെടുകയായിരുന്നു

Karma News Network

Recent Posts

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

29 mins ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

44 mins ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

52 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

59 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

1 hour ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

2 hours ago