entertainment

സോഷ്യല്‍ മീഡിയയില്‍ അശ്ലീല മെസേജ്, പരാതി കൊടുത്ത് ശരണ്യ

സോഷ്യല്‍ മീഡിയകളില്‍ താരങ്ങള്‍ക്ക് എതിരായ സൈബര്‍ ആക്രമണം പതിവാണ്. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ നിരവധി താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. പലപ്പോഴും പലരും പ്രതികരിക്കുകയും പരാതിപ്പെടുകയും ചെയ്തിട്ടും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും യാതൊരു കുറവുമില്ല. ഇപ്പോള്‍ ഇത്തരത്തില്‍ ഒരു സൈബര്‍ ആക്രമണത്തിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി ശരണ്യ മോഹന്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലേക്ക് വരുന്ന അശ്ലീലച്ചുവയുള്ള മെസ്സേജുകള്‍ പരസ്യപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി. ഇത്തരം മെസ്സേജുകള്‍ ഒരുപാട് വരുന്നുണ്ടെന്നും അതിനാലാണ് മെസ്സേജുകള്‍ക്കൊന്നും റിപ്ലേ തരാത്തതെന്നും നടി വ്യക്തമാക്കുന്നു.

സോമന്‍ കിഴക്കുംകര എന്ന അക്കൗണ്ടില്‍ നിന്ന് തനിക്ക് ലഭിച്ച അശ്ലീലമെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ടും അക്കൗണ്ട് ലിങ്കും ശരണ്യ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇന്‍ബോക്‌സ് മെസ്സജെസിനു റിപ്ലേ കൊടുക്കാത്തത് എന്താണ് എന്ന് ചോദിക്കുന്നവരോട് ഇതാണ് കാരണം എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ശരണ്യ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇത് പോലുള്ള ഐറ്റംങ്ങളുടെ അതിപ്രസരമാണെന്നും ഒരു പരിധി വരെ മൈന്‍ഡ് ചെയ്യാതിരിക്കാം ഇനി വയ്യെന്നും ശരണ്യ ഫേസ്ബുക്കില്‍ കുറിച്ചു.

ഇത്തരം മെസ്സേജ് അയകുന്നവരുടെ ഫോട്ടോയും സ്‌ക്രീന്‍ ഷോട്ടും പ്രൊഫൈലും പോസ്റ്റ് ചെയ്യുമെന്നും കേരള പോലീസിന് ഇതു സംബന്ധിച്ച് പരാതി സമര്‍പ്പിക്കുമെന്നും ശരണ്യ പറയുന്നു. ആരെയും ശല്യപെടുത്താതെ ജീവിക്കുന്ന എന്നെ ശല്യപെടുത്തരുത്, അപേക്ഷ ആണെന്നും ശരണ്യ കുറിച്ചു.

Karma News Network

Recent Posts

ഹിമാചൽപ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു

ഹിമാചൽപ്രദേശ്: ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു. ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽപറമ്പിൽ…

3 mins ago

ഛത്തീസ്ഗഢില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഛത്തീസ്​ഗഢിലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് വെള്ളിയാഴ്ച…

39 mins ago

ഐജി പി വിജയന് എഡി‍ജിപിയായി സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍

തിരുവനന്തപുരം: എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം.…

2 hours ago

പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപണം, ഖാർഗെയുടെ വായടപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ…

2 hours ago

മേയറും സഹോദരനും തന്നെ വിളിച്ച തെറികൾ, ഡ്രൈവർ പണി അടിമപണിയല്ലെന്ന് ഡ്രൈവർ യദു

രാഷ്ട്രീയ പിൻബലവും പദവിയും മേയർ ദുരുപയോ​ഗം ചെയ്തു. ആര്യാ രാജേന്ദ്രനെതിരെ കെ എസ് ആർടിസി ഡ്രൈവർ യദു. ഓടിക്കൊണ്ടിരിക്കുന്ന ബസ്…

3 hours ago

ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി, രണ്ട് കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു

മലപ്പുറം: ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ റഷ (8), ദിയ ഫാത്തിമ…

4 hours ago