entertainment

കോവിഡ് കിടക്കയിൽ ആയിപ്പോയതിനാൽ പ്രോഗ്രാം സംബന്ധമായ ഒന്നും ഷെയർ ചെയ്യാൻ സാധിച്ചില്ല- ലക്ഷ്മിപ്രിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. നിലവിൽ ബിഗ്‌സ്‌ക്രീനിൽ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് നടി. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. ദമ്പതികൾക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

തന്റെ പുതിയ പരിപാടിയുടെ വിശേഷങ്ങൾ അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സീരിയൽ താരങ്ങൾ അണിനിരക്കുന്ന അരം അരം കിന്നരം പരിപാടിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതുവരെ ഒത്തിരിയധികം പരിപാടികൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്തവണ ലേശം ടെൻഷൻ കൂടുതലാണെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച എഴുത്തിലൂടെ നടി പറയുന്നത്.

കാലങ്ങളായി എത്രയോ പ്രോഗ്രാമുകളുടെ ഭാഗമായിട്ടുണ്ട്. സിനിമകൾ, സീരിയലുകൾ, ഷോസ് അങ്ങനെ. അന്നൊന്നും ഇല്ലാത്ത ടെൻഷൻ ആണ് ഇന്ന് അനുഭവിയ്ക്കുന്നത്. കാരണം ‘സ്വന്തം’ എന്നത് ഉത്തരവാദിത്വവും ടെൻഷനും കൂട്ടുന്നു. ഈ സ്വന്തം എന്ന പദത്തിൽ എല്ലാമുണ്ട്. ‘ആത്മ ‘ പ്രോഡ്യുസ് ചെയ്യുന്നു എന്ന് പറയുമ്പോൾ വ്യക്തിപരമായി ഞങ്ങളെല്ലാവരും പ്രൊഡ്യൂസർമാരാണ്. ഇതിന് മുന്നിലുള്ള മഹത്തായ കാര്യം ഓർക്കുമ്പോൾ കൂടുതൽ ടെൻഷൻ ഉണ്ടാകുന്നു.

കോവിഡ് കിടക്കയിൽ ആയിപ്പോയതിനാൽ പ്രോഗ്രാം സംബന്ധമായ മിക്ക പ്രൊമോസും ഷെയർ ചെയ്യാൻ സാധിച്ചുമില്ല. ശ്രീ മഹാകാളിയുടെ അനുഗ്രഹത്താൽ വൻവിജയമാവാൻ പ്രാർത്ഥിക്കുന്നു. നിങ്ങൾ എല്ലാവരും ഷോ കണ്ട് അഭിപ്രായം അറിയിക്കണം. ഞങ്ങൾ ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു. ഇനി നിങ്ങളുടെ കയ്യിൽ ആണ് എല്ലാം. ഇന്ന് രാത്രി 8.30 ന് നമ്മുടെ സൂര്യാ ടീവി യിൽ മറക്കാതെ കാണുക അരം + അരം = കിന്നരം

Karma News Network

Recent Posts

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

7 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

17 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

48 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago