entertainment

ഒത്തിരി ജാതകം നോക്കി, വിവാഹത്തിന് മുമ്പ് പിരിയുമെന്ന് അറിയാമായിരുന്നു, തുറന്ന് പറഞ്ഞ് നളിനി

ഒരു കാലത്ത് സിനിമയിലും പിന്നീടി ടിവി സീരിയലുകളിലും തിളങ്ങി നിന്ന തെന്നിന്ത്യന്‍ താരമാണ് നളിനി. പ്രശസ്ത നടന്‍ രാമരാജനുമായി നളിനിയുടെ വിവാഹം കഴിഞ്ഞെങ്കിലും ആ ദാമ്പത്യ ജീവിതത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നളിനി. വിവാഹത്തിന് മുമ്പ് തന്നെ തങ്ങള്‍ വേര്‍പിരിയുമെന്ന കാര്യം അറിയാമായിരുന്നു എന്നാണ് നടി പറയുന്നത്.

നടിയുടെ വാക്കുകളിങ്ങനെ… ‘തന്റെ കല്യാണം നടക്കുന്നതിന് വേണ്ടി അമ്മ ജ്യോത്സനെ പോയി സ്ഥിരമായി കാണുമായിരുന്നു. എന്നാല്‍ അയാളുടെ കൂടെയുള്ള ജീവിതം ശരിയാവില്ലെന്ന് വന്ന് പറയും. അങ്ങനെ നിരന്തരം പറഞ്ഞ് പറഞ്ഞ് ഞാന്‍ ആരുടെ കൂടെ ജീവിച്ചാലും അത് ശരിയായി വരില്ലെന്ന നിലയിലേക്ക് എത്തി. അതിനിടയില്‍ രാമരാജന്റെ വീട്ടുകാരും ജാതകം നോക്കുന്നവരാണ്. ഞങ്ങള്‍ വിവാഹം കഴിച്ചാലും വേര്‍പിരിയുമെന്ന് അദ്ദേഹം വന്ന് പറഞ്ഞു. അതങ്ങനെയാണ്, നമ്മള്‍ രണ്ട് പേരും തീരുമാനിച്ചാല്‍ അല്ലേ പിരിയുകയുള്ളു. നമ്മള്‍ എന്തിനാണ് അങ്ങനെ തീരുമാനിക്കുന്നതെന്ന് ഞാനും ചോദിച്ചു’.

പിന്നീട് ഞങ്ങള്‍ പിരിയുമെന്ന് രണ്ടാള്‍ക്കും തുടക്കം മുതലേ അറിയാമായിരുന്നു. ഒരു കുഞ്ഞ് ജനിച്ചതിന് ശേഷമാണ എന്തായാലും പിരിഞ്ഞേക്കാം എന്ന നിലയിലേക്ക് എത്തിയത്. അങ്ങനെ എങ്കില്‍ എന്തിനാണ് വഴക്ക് കൂടി പിരിയുന്നതെന്ന് ചോദിച്ച് കൊണ്ട് വളരെ സന്തോഷത്തോടെ തന്നെയാണ് രാമരാജനുമായി വേര്‍പിരിഞ്ഞതെന്നും നളിനി പറയുന്നു. അദ്ദേഹത്തിന് കല്യാണത്തിന് മുന്‍പായിരുന്നു പ്രണയം. എനിക്ക് കല്യാണത്തിന് ശേഷവും. ശരിക്കും നോക്കിയാല്‍ അദ്ദേഹം വളരെ പാവമാണ്. നല്ല മനുഷ്യനുമാണ്. അതുകൊണ്ട് എനിക്കൊത്തിരി ഇഷ്ടമാണ്.

തുടക്കത്തില്‍ അഭിനയിക്കാന്‍ ഇല്ലെന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്റെ അമ്മയുടെ നിര്‍ബന്ധത്തിലാണ് ഞാന്‍ അഭിനയിക്കാന്‍ എത്തുന്നത്. ഓരോ സിനിമയുടെ ഷൂട്ടിങ്ങിനും പോവുമ്‌ബോള്‍ അമ്മ പറയും, ഈ സിനിമ കൂടി കഴിയുന്നതോടെ അഭിനയം നിര്‍ത്തിക്കോ എന്ന്. അതിന് ശേഷം നിനക്ക് പഠിക്കാന്‍ പോവാം. അങ്ങനെ പറഞ്ഞ് പറഞ്ഞ് നൂറ്റി ഇരുപതോളം സിനിമകളില്‍ അഭിനയിച്ചു. വിവാഹം കഴിഞ്ഞാല്‍ പിന്നെ സിനിമയിലേക്ക് തിരിച്ച് വരരുത് എന്ന തീരുമാനത്തോടെയാണ് ഞാന്‍ പോയത്. എന്നാല്‍ എന്റെ ചോറ് ഇത് തന്നെയാണെന്ന് പിന്നീട് മനസിലായി. ഇപ്പോള്‍ വരെയും നല്ല സന്തോഷത്തിലാണ് താന്‍ കഴിയുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചു. ഒരു മകനും മകളുമായിരുന്നു. ഇപ്പോഴും മക്കള്‍ പിതാവുമായി നല്ല ബന്ധത്തിലാണ്.

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

8 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

9 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

10 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

10 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

11 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

11 hours ago