entertainment

അഞ്ച് ദിവസവും ഷൂട്ടിംഗ് ബെഡ്‌റൂമിൽ, പറയുന്നത് ഒന്ന് എടുക്കുന്നത് ഒന്ന്, എന്ത് ചെയ്യണമെന്ന് പോലും അയാൾക്ക് അറിയില്ലായിരുന്നു

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും പ്രിയാമണി തിളങ്ങിയിട്ടുണ്ട്. ബിസിനസുകാരനായ മുസ്തഫയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷവും നടി സിനിമകളിൽ സജീവമാണ്. ഇപ്പോൾ തന്റെ സിനിമ കരിയറിനെ കുറിച്ച് തുറന്ന് പറയുകയാണ് പ്രിയാ മണി. രണ്ട് ചിത്രങ്ങൾ ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ചും പ്രിയാമണി തുറന്ന് പറയുന്നുണ്ട്. സിനിമയിൽ എത്തിയ കാലം മുതൽ തന്നെ താൻ സെലക്ടീവ് ആണെന്നാണ് നടി പറയുന്നത്. തിരക്കഥയ്ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. രണ്ട് ചിത്രങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെന്നും നടി പറയുന്നു.

രണ്ട് തെലുങ്ക് ചിത്രങ്ങളാണ് പാതിയിൽ ഉപേക്ഷിക്കേണ്ടി വന്നതെന്ന് നടി പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രിയ മണിയുടെ വെളിപ്പെടുത്തൽ. എന്റെ മാനേജർ പറഞ്ഞിട്ടാണ് ഒരു പ്രോജക്ട് ചെയ്യാൻ തീരുമാനിച്ചത്. ഷൂട്ട് തുടങ്ങി കുറച്ച് ദിവസം അഭിനയിച്ചിട്ടും എന്താണ് അവർ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പറയുന്നതൊന്ന് എടുക്കുന്നത് വേറൊന്ന്. കഥാപാത്രത്തിന് ഫോക്കസില്ല. കൂടെ അഭിനയിച്ച സുമന്തും ഇക്കാര്യം തന്നെ പറഞ്ഞു. എന്നെങ്കിലും സ്‌ക്രിപ്ടിൽ മാറ്റം വരുത്തിയാൽ അഭിനയിക്കാമെന്നു പറഞ്ഞ് ഞാൻ പിന്മാറി. അതിന് ശേഷം ആ സിനിമ നിറുത്തിവച്ചു. സംവിധായകൻ തന്നെ മാറി.

വേറൊരു സിനിമ അഞ്ച് ദിവസം ഷൂട്ട് ചെയ്തു. നായകൻ ഉത്തരേന്ത്യക്കാരനായിരുന്നു. അഞ്ച് ദിവസവും ഒരു ബെഡ്‌റൂമിലായിരുന്നു ഷൂട്ടിംഗ്. ഞങ്ങൾക്കൊപ്പം ഒരു കൊച്ചുകുട്ടിയും അഭിനയിക്കുന്നുണ്ട്. ഒരു ദിവസം പോലും ആ കുടുസുമുറിയിൽ നിന്ന് പുറത്തേക്ക് വരുന്നില്ല. സത്യത്തിൽ അതിനുശേഷം എന്താണ് ഷൂട്ട് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് സംവിധായകന് പിടിയുണ്ടായിരുന്നില്ല. എന്തായാലും ആ സിനിമയും ഞാൻ ഉപേക്ഷിച്ചു. മൊത്തം കരിയറിൽ ഈ രണ്ട് മോശം അനുഭവങ്ങളെ ഉണ്ടായിട്ടുള്ളൂ.’ താരം പറഞ്ഞു.

Karma News Network

Recent Posts

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

16 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

30 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

45 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

1 hour ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

1 hour ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

2 hours ago