entertainment

ഏറ്റവും സ്മാർട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയും, മല്ലികക്ക് ആശംസകൾ നേർന്ന് കുടുംബം

മലയാളികളുടെ പ്രീയപ്പെട്ട താരകുടുംബമാണ് പ്രഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും. സുകുമാരൻ മല്ലിക സുകുമാരൻ എന്നിവരുടെ മക്കളായ ഇവർക്ക് വെച്ചടി മുന്നേറ്റമാണ് സിനിമയിൽ. ജ​ഗതിയുമായി പിരിഞ്ഞശേഷമാണ് മല്ലിക സുകുമാരനെ വിവാഹം കഴിക്കുന്നത്. മല്ലിക സുകുമാരന്റെ 66-ാം ജന്മദിനമാണ് ഇന്ന്. അമ്മയ്ക്ക് ആശംസകൾ നേരുകയാണ് മകൻ പൃഥ്വിരാജും ഇന്ദ്രജിത്തും മരുമകൾ പൂർണിമയുമെല്ലാം.

മലയാളസിനിമയിലെ താര കുടുംബം എന്നു പറയാവുന്ന ഒന്നാണ് മല്ലിക സുകുമാരന്റേത്. അമ്മയും മക്കളും മരുമകളുമെല്ലാം മലയാളസിനിമയിലെ തിരക്കേറിയ താരങ്ങളാണ്. അച്ഛൻ സുകുമാരന്റെ വഴിയെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് ഇടം പിടിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും മലയാളികൾക്ക് പ്രിയങ്കരിയായ നായികയാണ്. സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ ആഷിഖ് അബു ചിത്രമായ വൈറ്‌സിലൂടെ വീണ്ടും മലയാള സിനിമിയിലേക്ക് മടങ്ങിയെത്തിയിരുന്നു. സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ച് ഇന്ദ്രജിത്ത് മുന്നേറുമ്പോൾ സംവിധായകന്റെയും നിർമ്മാതാവിന്റെയും കുപ്പായത്തിലും എത്തിയിരിക്കയാണ് പൃഥ്വിരാജ്.

എന്റെ ‘ക്രൈം പാർട്ണർക്ക്’ ജന്മദിനാശംസകൾ. ഏറ്റവും സ്മാർട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമൊക്കെയാണ് നിങ്ങൾ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു,” എന്നാണ് പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.അമ്മയ്ക്ക് ഒപ്പമുള്ള ഒരു പഴയചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വി ആശംസകൾ നേർന്നിരിക്കുന്നത്.പൂർണിമയ്ക്കും പൃഥ്വിരാജിനും പിറകെ ഇന്ദ്രജിത്തും സുപ്രിയയുമെല്ലാം അമ്മയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

1974 ൽ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് എന്ന മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി.തുടർന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ , ഇവർ വിവാഹിതരായാൽ എന്നു തുടങ്ങി 90 ലേറെ സിനിമകളിലും നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.

Karma News Network

Recent Posts

ആലുവയിൽ കാണാതായ പെൺകുട്ടിയെ പിന്തുടർന്ന് രണ്ടു പേർ, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി : കാണാതായ 12 വയസുകാരിയെ രണ്ടുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആലുവ എടയപ്പുറത്തു കീഴുമാട്…

8 hours ago

ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് അപകടം, മൂന്ന് വയസുകാരൻ മരിച്ചു

ദമാം : ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക്…

8 hours ago

ലൈനിൽ കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേറ്റു, ലൈൻമാന് ദാരുണ മരണം

ഇടുക്കി : മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കാഞ്ഞാർ സംഗമംകവല…

9 hours ago

12 വയസുകാരിയെ കാണാനില്ല, സംഭവം ആലുവയിൽ

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂർ മുമ്പാണ് സംഭവം.…

9 hours ago

നവജാതശിശുക്കൾ വെന്തുമരിച്ച സംഭവം, ഒളിവിൽ പോയ ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ‍ഡോക്ടറും അറസ്റ്റിൽ. ന്യൂ ബോൺ…

10 hours ago

ഗാസയിലേക്ക് ആണവ മിസൈലോ? ഹമാസ് ഇസ്രായേലിലേക്ക് 10 മിസൈൽ അയച്ചു, 10ഉം ചീറ്റി

ഇസ്രായേലിലേക്ക് കൂറ്റൻ മിസൈൽ വിക്ഷേപിച്ചു എന്നും ടെൽ അവീവ് തകർക്കും എന്നും ഹമാസ്. ഹമാസ് തന്നെയാണ്‌ ഇത് വെളിപ്പെടുത്തിയത്. മധ്യ…

10 hours ago