entertainment

എന്നെ വീട്ടമ്മയുടെ വേഷത്തില്‍ തളച്ചിടാന്‍ ഭര്‍ത്താവിന് ആഗ്രഹമില്ലായിരുന്നു; രംഭ

സര്‍ഗം,ചമ്പക്കുളം തച്ചന്‍ എന്നീ സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നതാരമാണ് രംഭ. നാടന്‍ വേഷങ്ങളില്‍ നിന്നും ഗ്ലാമര്‍ വേഷങ്ങളിലേക്കുള്ള ചുവടുവെയ്പ്പിലൂടെയാണ് രംഭ ആരാധകരെ ഞെട്ടിച്ചത്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും സാന്നിധ്യമറിയിച്ചു ഈ ആന്ധ്രക്കാരി. വിവാഹ ശേഷം സിനിമ വിട്ട് കാനഡയിലേക്ക് താമസം മാറിയെങ്കിലും സിനിമയെ മറന്നിട്ടില്ല രംഭ. നല്ല വേഷം കിട്ടിയാല്‍ വീണ്ടും അഭിനയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവുമുണ്ട്

വിവാഹം കഴിഞ്ഞ നടിമാര്‍ അഭിനയിക്കുമ്പോഴും ഭര്‍ത്താവിനൊപ്പമല്ലാതെ ഏതെങ്കിലും പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും ഇത്തരം ഗോസിപ്പുകള്‍ പതിവാണ്. സിനിമാക്കാരുടെ വിവാഹമോചന വാര്‍ത്തകള്‍ക്ക് ഒരുപാട് വായനക്കാരുമുണ്ട്. എന്നാല്‍ എന്റെ വിവാഹമോചന വാര്‍ത്തകളില്‍ ഒരു കഴമ്പുമില്ല. എന്റെ സഹോദരന്റെ വിവാഹമോചനവും ആരൊക്കെയോ എന്റെ പേരില്‍ അവതരിപ്പിച്ചു.

വീട്ടമ്മയുടെ വേഷത്തില്‍ എന്നെ തളച്ചിടാന്‍ എന്റെ ഭര്‍ത്താവിന് ആഗ്രഹമില്ലായിരുന്നു. കാനഡയില്‍ ബിസിനസ് കാര്യങ്ങള്‍ നോക്കി നടത്താന്‍ ഞാനും വേണമെന്ന് അദ്ദേഹത്തിന് വാശിയായിരുന്നു. അദ്ദേഹം എന്നെ എല്ലാത്തിനും പ്രാപ്തയാക്കി. ജീവിതത്തില്‍ പല പ്രയാസങ്ങളിലൂടെയും കടന്നുപോകും കരിയറില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാകും. എന്നാല്‍ അത്യന്തികമായി എല്ലാം സന്തോഷമാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

മൂന്നുകുട്ടികളുമായി ഭര്‍ത്താവിനൊപ്പം സുഖമായ ജീവിതം നയിക്കുകയാണിപ്പോള്‍ താരം. രണ്ട് പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയുമാണ് രംഭയ്ക്ക് ഉള്ളത്. 2010ലാണ് രംഭ ഇന്ദ്രന്‍ പത്മനാഭനെ വിവാഹം കഴിച്ചത്. ഭര്‍ത്താവിനെ ബിസിനസില്‍ സഹായിച്ച് രംഭയും ഏറെനാള്‍ കാനഡയിലെ ടൊറന്റോയിലായിരുന്നു.ആന്ധപ്രദേശിലെ വിജയവാഡ സ്വദേശിയായ രംഭയുടെ യഥാര്‍ഥ പേര് വിജയലക്ഷ്മി എന്നാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭോജ്പുരി, ബംഗാളി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 

Karma News Network

Recent Posts

എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വീണ്ടും റദ്ദാക്കി, പ്രതിഷേധം

കണ്ണൂർ : എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച…

17 mins ago

കൈവിരലിനു പകരം നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ; ഡോക്ടർക്ക് സസ്‌പെൻഷൻ

കോഴിക്കോട്∙ കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പിഴവു സംഭവിച്ചെന്ന പരാതിയിൽ…

21 mins ago

ഇക്കയെ ഇസ്ലാമിസ്റ്റ് വർഗ്ഗീയവാദിയാക്കി ഇൻ്റർവ്യൂ കൊടുത്തത് ഇക്കയുടെ സുഹൃത്ത്, എന്നിട്ടും പഴി സംഘികൾക്ക്

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇതുവരെ നേരിട്ടിട്ടില്ലാത്ത ആരോപണങ്ങൾ ആണ് ഇന്ന് നേരിടുന്നത്. എന്നാൽ ഇതിനും പിന്നിൽ സംഘികൾ ആണെന്നാണ് ഉയരുന്ന…

43 mins ago

വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു; കുട്ടി മരിച്ച നിലയിൽ

കോട്ട∙ രാജസ്ഥാനിലെ കോട്ടയിൽ വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു. മണിക്കൂറുകൾക്കുശേഷം തിരിച്ചെത്തിയപ്പോൾ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദീപ്…

54 mins ago

അച്ഛനും മകനും ഒന്നിച്ച് മദ്യപാനം, പിന്നാലെ അടിപിടി, ഒടുവിൽ കൊലപാതകം

വിളവൂർക്കൽ : പിതാവ് മരിച്ചത് മകന്റെ തല്ലേറ്റാണെന്നു തെളിഞ്ഞതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിള…

1 hour ago

സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം എഴുതപ്പെട്ടത് അലി എന്ന മുസ്ലീം കഥാപാത്രമായി, അയ്യർ ആക്കി കുറിയും തൊട്ട് മതം മാറ്റിയത് മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം എഴുതപ്പെട്ടത് അലി എന്നോ മറ്റോ പേരുള്ള ഒരു മുസ്ലിം…

2 hours ago