entertainment

റീനു മാത്യൂസിന് പ്രായം 52 എന്ന് ​ഗൂ​ഗിൾ, കൃത്യമായ മറുപടി നൽകി താരം

ഇമ്മാനുവേൽ എന്ന സിനിമയിലെ മമ്മൂട്ടിയുടെ നായികയായെത്തിയ ആനിയെ ആരും മറക്കില്ല. എയർഹോസ്റ്റസിൽ നിന്നുമാണ് നടിയായെത്തുന്നത്. മമ്മൂട്ടിയുടെ നായികയായടക്കം അഭിനയിച്ച് വലിയ താരമായി മാറിയെങ്കിലും റീനു തന്റെ ജോലി കെെവിട്ടിട്ടില്ല. സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ എയർഹോസ്റ്റസ് ജോലിയും തുടരുകയാണ് റീനു മാത്യൂസ്. മാസത്തിൽ 90 മണിക്കൂർ ജോലിയിലായിരിക്കും. ജോലിയിലെന്നാൽ ആകാശ യാത്രയിൽ.

ഇപ്പോളിതാ റീനുവിനെ സംബന്ധിച്ച മറ്റൊരു കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ഗൂഗിളിൽ തിരഞ്ഞാൽ ഈ സുന്ദരിയുടെ പ്രായം 52 എന്നാണ് കാണിക്കുന്നത്. ഇതോടെ സംഭവം സോഷ്യൽ മീഡിയയിലുമെത്തി. റീനു മാത്യൂസ് ഇനി ഫീമെയിൽ മമ്മൂട്ടി ആണോ എന്ന രസകരമായ മീമുകൾ സമൂഹമാധ്യമങ്ങളിൽ നിറയുമ്പോൾ താരസുന്ദരിയുടെ മറുപടി പുഞ്ചിരി മാത്രം. രണ്ടു വർഷമായി ഗൂഗിൾ ജി 52ൽ സ്റ്റക്ക് ആണ്, എന്നായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയ ആരാധകരോട് റീനുവിന്റെ മറുപടി.

താരത്തിന്റെ പേര് ഗൂഗിളിൽ തിരയുമ്പോഴാണ് രസകരമായ വിവരങ്ങൾ പ്രത്യക്ഷപ്പെടുന്നത്. വിക്കിപീഡിയ പേജിൽ വയസ് പരാമർശിച്ചിട്ടില്ലെങ്കിലും ഗൂഗിൾ ചെയ്യുമ്പോൾ വരുന്ന വിവരങ്ങളിൽ റീനുവിന്റെ പ്രായം കാണിക്കുന്നത് 52 എന്നാണ്. ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം താരത്തിന്റെ പോസ്റ്റുകൾക്ക് താഴെ കമന്റായി ആരാധകർ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഗൂഗിൾ പറയുന്ന വിവരം തെറ്റാണെന്നു പറഞ്ഞ റീനു തന്റെ പ്രായം അതിനും ഒരുപാട് താഴെയാണ് എന്നും വ്യക്തമാക്കി. എന്നാൽ, കൃത്യമായ പ്രായം വെളിപ്പെടുത്തിയതുമില്ല.

താരം 30 എത്തിയെന്നും അല്ലെങ്കിൽ അത് കടന്നിട്ടുണ്ടാവുമെന്നും മറ്റു ചില വെബ് പേജുകൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പറയാം. റീനു ജനിച്ച വർഷം 1991 എന്ന് ഏതാനും പേജുകളിൽ പറയുന്നുണ്ട്. എന്നാൽ ഇതിനു സ്ഥിരീകരണമില്ല. ‘എന്നും എപ്പോഴും’ എന്ന സിനിമയിൽ മോഹൻലാലിനൊപ്പവും റീനു വേഷമിട്ടിട്ടുണ്ട്

Karma News Network

Recent Posts

സിനിമ മതം വളർത്താൻ ആകരുത്, മട്ടാഞ്ചേരി മാഫിയ വീഴും, ഇഡിയും സിബിഐയും എത്തും, സന്തോഷ് പണ്ഢിറ്റിന്റെ ചങ്കൂറ്റം

മലയാള സിനിമയ്ക്ക് വ്യത്യസ്തത നല്കിയ സന്തോഷ് പണ്ഡിറ്റ് നടൻ മമ്മുട്ടി ഉൾപ്പെട്ട മട്ടാഞ്ചേരി മാഫിയയെ കുറിച്ച് ഞടുക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നു.…

4 mins ago

മലയാളം സംസാരിക്കും, മെലിഞ്ഞ ശരീരം, കാസര്‍കോട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

കാസര്‍കോട് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ്…

38 mins ago

ബീന കുമ്പളങ്ങി അനാഥമന്ദിരത്തിൽ നിന്ന് പോയി, രണ്ടാഴ്ചയായി അവിടെയുണ്ട്- ശാന്തിവിള ദിനേശ്

1980- 90 കളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയായിരുന്നു ബീന കുമ്പളങ്ങി.…

1 hour ago

മട്ടാഞ്ചേരി മാഫിയ എന്ന അധോലോകം മലയാള സിനിമയെ മതം കൊണ്ട് രണ്ടായി സ്പ്ളിറ്റ് ആക്കിയിരിക്കുന്നു- അഞ്ജു പാർവതി പ്രഭീഷ്

കഴി‍ഞ്ഞ ദിവസങ്ങളിലായി നടൻ മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. വലതുപക്ഷ…

2 hours ago

ഉണ്ടയിലും പുഴുവിലും ആവീഷ്കാരം,ദി കേരള സ്റ്റോറി വന്നപ്പോൾ കലയേ കലയായി കാണൽ വായ്ത്താളം

ഉണ്ടയിലും പുഴുവിലും തൊടുമ്പോൾ ആവീഷ്കാര സ്വാതന്ത്ര്യം. കലയേ കലയായി കാണണം എന്ന വിളിച്ച് പറച്ചിൽ. അങ്ങിനെ എങ്കിൽ എന്തുകൊണ്ട് കേരള…

2 hours ago

അഞ്ച് നേരം നിസ്കരിച്ചാലും വെള്ളിയാഴ്ച പള്ളിയിൽ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല- അഖിൽ മാരാർ

മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി പ്രമുഖർ. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദിനേയും…

2 hours ago