entertainment

നായികമാർക്ക് നല്ല വണ്ണം വേണമായിരുന്നു, തടിവെക്കാനായി ഇഞ്ചക്ഷനെടുത്തു- ഷീല

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീല. തന്റെ 13-ാം വയസ് മുതൽ നാടകത്തിലും പിന്നീട് സിനിമയിലും അഭിനയിച്ച് മുൻനിര നായികയായി വളർന്നു. തന്റെ അഭിനയ ജീവിതം 60 വർഷം പൂർയാക്കിയിരിക്കുകയാണ് ഷീല. ഇന്നും അഭിനയ രംഗത്ത് സജീവമാണ്. പലപ്പോഴും തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഷീല തുറന്ന് പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം അമൃത ടിവിയിലെ സ്വാസിക അവതാരികയായി എത്തുന്ന റെഡ് കാർപ്പെറ്റ് എന്ന പരിപാടിയൽ അതിഥിയായി എത്തിയപ്പോൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അന്നത്തെ സിനിമയിലെ നായികമാർക്ക് തടി വേണം, അതിനായി ഇഞ്ചക്ഷൻ വരെ എടുത്തിട്ടുണ്ട്. തടി വെക്കാൻ വേണ്ടി എന്തൊക്കെ ചെയ്തു എന്നതിനെക്കുറിച്ചും ഷീലാമ്മ പറഞ്ഞു.

സിനിമയിൽ എത്തുമ്പോൾ ഞാൻ മെലിഞ്ഞ് നല്ല പൊക്കവും ഉണ്ട്. അന്നത്തെ കാലത്ത് നായികമാർക്ക് നല്ല വണ്ണം വേണമെന്ന് പറഞ്ഞ് എനിക്ക് ഒരു ഇഞ്ചെക്ഷൻ എടുത്തിരുന്നു. അതുപോലെ തന്നെ ആഹാരം കഴിക്കുന്നതിലും മാറ്റങ്ങൾ വരുത്തി. രാവിലെ പഴങ്ങഞ്ഞിയും മുട്ടയുടെ മഞ്ഞ നെയ്യിൽ ചേർത്തുമാണ് തന്നിരുന്നത്. അതിൻ്റെ മണം കേൾക്കുമ്പോഴെ ശർദ്ദിക്കാൻ വരും. ഇതായിരുന്നു വണ്ണം വെക്കാനുള്ള ഭക്ഷണ രീതി.

ഇതൊക്കെ കഴിഞ്ഞ് അടുത്ത ചിത്രമായ ‘കുട്ടിക്കുപ്പായം’ എന്ന ചിത്രത്തിൽ എനിക്ക് വണ്ണം വെച്ചു. ഇത് കൂടാതെ സിനിമയിൽ അഭിനയിച്ചതിന് ആദ്യമായി ലഭിച്ച ശമ്പളം എത്രയെന്നും ഷീലാമ്മ പറഞ്ഞു. അദ്യത്തെ ശമ്പളം എത്രായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകി ഷീലാമ്മ. ‘ആദ്യ നാടകത്തിന് 6000 രൂപയാണ് അന്ന് ലഭിച്ചത്. ഇന്നത്തെ 60000 രൂപയോളം വില വരും. പക്ഷെ മലയാളത്തിലേക്ക് വന്നപ്പോൾ അതിൻ്റെ പകുതിയാണ് ലഭിച്ചത്’, ഷീലാമ്മ പറഞ്ഞു.

Karma News Network

Recent Posts

മക്കളില്ലാത്ത വിഷമങ്ങളില്ല, പരസ്‍പരം സ്നേഹിച്ചും സപ്പോർട്ട് ചെയ്തും മുന്നോട്ടു പോകാൻ തുടങ്ങിയിട്ട് 28 വർഷം- സോന നായരും ഭർത്താവും

ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് സോന നായർ. സീരിയലുകളിലൂടെ മലയാളിയുടെ മനം കവർന്ന സോന ദുരദർശനിൽ…

1 min ago

യദു എത്ര ഭേദം, അസഭ്യ വർഷവും വധഭീഷണിയും നേരിടുന്നു- നടി റോഷ്ന ആൻ റോയ്

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ശേഷം ക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയായതായി നടി റോഷ്ന ആന്‍ റോയ്. യദുവില്‍…

33 mins ago

അഖിൽ മാരാർക്കെതിരെ കേസ് നൽകി ശോഭ വിശ്വനാഥ്, താൻ കുട്ടികളെ തല്ലുമെന്ന് പറഞ്ഞ് പോക്‌സോ കേസിനും പരാതി നൽകി

ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ…

1 hour ago

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോരമേഖലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം,…

2 hours ago

മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് 64ാം പിറന്നാള്‍

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…

2 hours ago

അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

അത്യപൂർവ രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി…

3 hours ago