entertainment

സുചിത്ര നായരുടെ ഭര്‍ത്താവാകാന്‍ വേണ്ട ആളുടെ യോഗ്യതകള്‍ കേട്ട് പൊട്ടിച്ചിരിച്ച് റിമി ടോമി

വാനമ്പാടിയിലെ പത്മിനി എന്നുകേട്ടാൽ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ. കേരളക്കരയെ കീഴടക്കി വാനമ്പാടി ജൈത്രയാത്ര തുടരുമ്പോൾ സുചിത്രയും കേരളത്തിന് പ്രിയങ്കരി തന്നെ. അഭിനയത്തിൽ മാത്രമല്ല നൃ ത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്.

ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത് സുചിത്രയുടെ വിവാഹസങ്കൽപ്പത്തെ കുറിച്ചാണ്. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിൽ അതിഥിയായി എത്തിയപ്പോഴാണ് തന്റെ പുരുഷ സങ്കൽപ്പത്തെ കുറിച്ച് താരം പറഞ്ഞത്. വരന് ചേരുന്ന പുരുഷ സങ്കൽപത്തെ കുറിച്ച് റിമി ടോമി ചോദിച്ചത്. ഉടനെ തന്നെ തന്റെ ബാവി വരന് വേണ്ടിയുളള ഗുണങ്ങൾ താരം പറയുകയായിരുന്നു. എന്നാൽ ഈ ചോദ്യം സദസ്സിൽ ഏറെ ചിരി പടർത്തിയിരുന്നു..’നല്ല സ്വഭാവം വേണം, നല്ല ഉയരം വേണം, മൃഗങ്ങളെയും എല്ലാവരേയും സ്നേഹിക്കണം’ എന്നായിരുന്നു സുചിത്രയുടെ മറുപടി. മൃഗങ്ങളെ സ്നേഹിക്കണമെന്ന സുചിത്രയുടെ മറുപടി കേട്ട് റിമിയ്ക്ക് ചിരിയടക്കാനായില്ല. താൻ വിവാഹം കഴിക്കുന്ന ആള്‍ക്കും അവയെ സ്നേഹിക്കാൻ സാധിക്കണമെന്നാണ് സുചിത്ര ഇതിലൂടെ ഉദ്ദേശിച്ചത്. നിരവധി നർമ്മ മൂഹൂർത്തങ്ങളും ഷോയിൽ അരങ്ങേറിയിരുന്നു.

സീരിയലിൽ ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്. ആറാം വയസില്‍ ഒരു വീഡിയോയില്‍ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൃഷ്ണ കൃപാ സാഗരത്തിലെ ദുര്‍ഗ്ഗായായി. പിന്നീട് സ്‌ക്രീനില്‍ സജീവമാകുകയായിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത് . കല്യാണസൗഗന്ധികം സീരിയലില്‍ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാന്‍ താരത്തെ സഹായിച്ചത്.

Karma News Network

Recent Posts

രാഹുൽ വിവാഹതട്ടിപ്പ് വീരൻ, മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ…

27 mins ago

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ഭക്തജന പ്രവാഹം

ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…

1 hour ago

അഹമ്മദ് കുട്ടിയോ എല്ലാത്തിനും പിന്നില്‍? ക്രിസ്ത്യൻ വിരുദ്ധ സിനിമക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- ഒരു താര രാജാവിനും എല്ലാകാലവും പറ്റിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല

ക്രിസ്ത്യൻ വിരുദ്ധ സിനിമകൾ നിർമ്മിക്കാൻ ബാദുഷമാർക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- 2022ലെ കാസയുടെ പോസ്റ്റ് ചർച്ചയാകുന്നു.ഇപ്പോൾ…

1 hour ago

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

10 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

11 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

11 hours ago