national

കാമുകന്‍ യൂട്യൂബ് നോക്കി കാമുകിയുടെ പ്രസവമെടുത്തു; കുഞ്ഞിന്റെ കൈവേര്‍പെട്ടു

കാമുകിയുടെ പ്രസവം യൂട്യൂബ് വീഡിയോയില്‍ നോക്കി എടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. തിരുവരിലാണ്‌ സംഭവം.ഗുമ്മിഡിപ്പുണ്ടിക്കടുത്തുള്ള യുവതിയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഏഴു മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവവേദന ഉണ്ടായതിനെ തുടര്‍ന്ന് കാമുകന്‍ പ്രസവമെടുക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.

രണ്ടുവര്‍ഷത്തോളമായി എല്‍പിജി സിലിണ്ടര്‍ വിതരണക്കാരനായ 27കാരനായ സൗന്ദറും കൊളേജ് വിദ്യാര്‍ത്ഥിനിയായ 19കാരിയായ യുവതിയുമായി പ്രണയത്തിലായിരുന്നു.ഇതിനിടയില്‍ പെണ്‍കുട്ടി ഗര്‍ഭിണി ആയി. വീട്ടില്‍ അറിയിക്കാനുള്ള ഭയം മൂലം ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചു. ഏഴു മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവവേദന ഉണ്ടായതിനെ തുടര്‍ന്ന് സൗന്ദറിനെ വിളിച്ചു വരുത്തുകയായിരുന്നു. എന്നാല്‍, ഇയാള്‍ പെണ്‍കുട്ടിയെ ബൈക്കില്‍ അടുത്തുള്ള തോട്ടത്തില്‍ എത്തിച്ച് യൂട്യൂബ് വീഡിയോ നോക്കി പ്രസവം എടുക്കാന്‍ ശ്രമിച്ചതാണ് വിനയായത്.

ബലം പ്രയോഗിച്ച് കുഞ്ഞിനെ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുഞ്ഞിന്റെ കൈ ശരീരത്തില്‍ നിന്ന് വേര്‍പെടുകയായിരുന്നു. തുടര്‍ന്ന് യുവതിക്ക് രക്തസ്രാവമുണ്ടാവുകയും ചെയ്തു. ഭയപ്പെട്ട യുവാവ് പെണ്‍കുട്ടിയെ 25 കിലോമീറ്റര്‍ അകലെയുള്ള പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിലേക്ക് ബൈക്കിലാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സയ്ക്ക്് ശേഷം റോയപുരം ആര്‍എസ്ആര്‍എം ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവച്ചാണ് കുഞ്ഞിന്റെ ശരീരം പുറത്തെടുത്തത്. എന്നാല്‍, പുറത്തെടുക്കുമ്‌ബോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ല.

ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി സൗന്ദറിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെയും ഇരുവരുടെയും മാതാപിതാക്കളെയും പോലീസ് ചോദ്യം ചെയ്തു. ഹിന്ദി ചിത്രമായ ത്രീ ഇഡിയറ്റ്സില്‍ ഇത്തരത്തില്‍ മുന്‍പരിചയമില്ലാത്ത നായകന്‍ നായികയുടെ നിര്‍ദ്ദേശാനുസരണം വീഡിയോകോള്‍ സംവിധാനത്തിലൂടെ പ്രസവമെടുക്കുന്ന ഒരു രംഗമുണ്ട്. ഇതിന്റെ തമിഴ് പതിപ്പായ നന്‍പന്‍ എന്ന ചിത്രം കണ്ടാണ് താന്‍ പ്രസവമെടുക്കാന്‍ തീരുമാനിച്ചതെന്നും യുവാവ് പറഞ്ഞു.

Karma News Network

Recent Posts

പരാതിക്കാർ മേയറും എംഎൽഎയുമാണെന്ന് കരുതി ഡ്രൈവറെ പിരിച്ചുവിടാനാകില്ല, ൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം : നടുറോഡിൽ മേയർ ആര്യാ രാജേന്ദ്രനും കെഎസ്‌ആർടിസി ഡ്രൈവറും ഏറ്റുമുട്ടിയ സംഭവത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി…

6 mins ago

വെള്ള ടീഷര്‍ട്ടും ബ്‌ളൂ ജീന്‍സും അണിഞ്ഞ് മമ്മൂക്ക, നിങ്ങള്‍ ഇതെന്തു ഭാവിച്ചാണ് എന്ന് ആരാധകര്‍

മമ്മൂട്ടി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ട്രെന്‍റിംഗ് ആയിരിക്കുന്നത്. വെള്ള ടീഷർട്ടും നീല ജീൻസും അണിഞ്ഞ്…

33 mins ago

പാർട്ടി പ്രവർത്തകയ്ക്ക് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി, ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി, CPM നേതാവിനെതിരെ കേസ്

കൊല്ലം : പാർട്ടി പ്രവർത്തകയ്ക്ക് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനംചെയ്ത്‌ ലക്ഷങ്ങൾ തട്ടുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം.…

52 mins ago

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ- അസദുദ്ദീൻ ഒവൈസി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാരാണെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി. മുസ്ലീം സമുദായത്തെ "കൂടുതൽ കുട്ടികളുള്ളവർ"…

1 hour ago

ക്ഷേത്രോത്സവത്തിനിടെ പോലീസിന്റെ അതിക്രമം, എക്സിബിഷൻ ​ഗ്രൗണ്ടിലെ കടകളുടെ ലൈറ്റ് നിർ‌ബന്ധിച്ച് ഓഫ് ചെയ്യിപ്പിച്ചു

തൃശൂർ‌: തൃശൂർ പൂരത്തിന് പിന്നാലെ ക്ഷേത്രോത്സവങ്ങളിൽ തുടർച്ചയായി പൊലീസിന്റെ ഇടപെടലെന്ന് പരാതി. കൂടൽമാണിക്യം ​ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിൽ രാത്രി കടകളിലെ…

1 hour ago

സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയിൽ, ഒരാൾക്ക് തലയ്ക്ക് അടിയേറ്റിട്ടുണ്ടെന്ന് പോലീസ്

തൃശൂര്‍ : വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്നതാണ് ബാങ്ക്.…

2 hours ago